Activities

The Activities We do

Welcome to our School Activities page—where learning comes alive beyond the classroom. Here, every activity is an opportunity for students to explore their interests, develop new skills, and build confidence. From academics and sports to arts and community initiatives, we encourage holistic growth through meaningful participation.

Our vibrant programs are designed to nurture creativity, teamwork, leadership, and a spirit of curiosity. Each event and activity reflects our commitment to shaping well-rounded individuals who are prepared for the future.

We invite you to explore the diverse experiences that make our school a dynamic and inspiring place for every learner.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന പഠിതാക്കളുടെ ആർജിതമയ അറിവ് കഴിവ് താൽപര്യം എന്നിവ വ്യത്യസ്തമായിരിക്കും കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്നും ലഭിക്കേണ്ട സ്നേഹം, പരിഗണന, സുരക്ഷിതത്വ ബോധം, അംഗീകാരം എന്നിവെ ഏറിയും കുറഞ്ഞുമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഓരോ കുട്ടിയെയും ഓരോ യൂണിറ്രായി പരിഗണിക്കുക എന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് ഞങ്ങൾ ഞാനും എന്നെ കുട്ടിയും എന്ന പ്രോജകട്് ഏറ്റെടുത്തത്. വ്യക്തി പരവും കുടുംബപരവുമായ പശ്ചത്തലം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ല ക്ലസധ്യാപകരും അവരവരുടെ കുട്ടികളുടെ വീട് സന്ദർശിച്ച് ,കുട്ടികളുടെ ഗാർഗികപരിസരം അനുഭവസ്ഥമാക്കിയ അധ്യാപകർ എന്ന നിലയിലുള്ള അഭിമാനബോധവും സഹരക്ഷിതാവായി വഴികാട്ടാനുള്ള അനുകരണീയമായ മാതൃക യാാകാനും ഇവിടത്തെ അധ്യാപകർക്ക് ഞാനും എന്റെകുട്ടിയും എന്ന പ്രോജ്കടിലൂടെ സാധ്യമാാണ്. 5-ം ക്ലാാസിൽ പുതുതാായി വന്നു ചേരുന്ന കുട്ടിക്ക് ഒരു പോർട് ഫോളിയോ കൊടുക്കുന്നു. കുട്ടികളുടെ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്തുന്നു. ‌ഓരോ അധ്യനവർഷവും ഒരു പോർട്ഫോളിയോ കൈമാറുന്നു അങ്ങനെ കുട്ടി ഏതു ക്ലാസ് വരെ ഈ സ്കൂളിൽ തുടരുന്നുവോ ആ കാലയളവ് വരെയുള്ള എല്ലാാ വിവരങ്ങളും കുട്ടിയുടെ ഈ പോർട്ഫോളിയോ വഴി മനസ്സിലക്കുന്നു.

യു.പി. -സെക്കന്ററി തലം മുതൽക്കേതന്നെ കുട്ടികളിൽ (താല്പര്യവും, മികച്ച ബൗദ്ധികനിലവാരവും മൻനിർത്തി) ഭാവിയിലെ മികച്ച സിവിൽ സർവ്വീസ് പൗരന്മാരെ വാർത്തെടുക്കാനുളള അടിസ്ഥാന പാഠങ്ങളും വഴികളും കണ്ടെത്തിക്കൊടുക്കാനായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണ് സിവിൽ സർവ്വീസ് മാർഗ്ഗദീപം. അധ്യാപകരുടേയും പിറ്റിഎ യുടേയും സംയുക്തജനറൽബോഡി അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് രൂപകല്പനചെയ്ത ബൈലോ പ്രകാരമാണ് ഈ പ്രോഗ്രാം നടത്തിവരുന്നത്. ഇത്തരം ആശയത്തിന് അടിത്തറയിട്ടത് അന്നത്തെ പിറ്റിഎ പ്രസിഡന്റായിരുന്ന ശ്രീ സജയകുമാർ സാർ ആണ്. 2019-20 അധ്യയന വർഷം തിരുവനന്തപുരം മുൻജില്ലാകളക്ടർ ഡോ.ദിവ്യഅയ്യർ IASസിവിൽ സർവ്വീസ് മാർഗ്ഗദീപം ഉദ്ഭാടനം ചെയ്തു. അഞ്ചുമുതൽ എട്ടുവരെയുളള ക്ലാസിലെ കുട്ടികൾക്കായി പ്രത്യേകം രണ്ട് പ്രാഥമികപരീക്ഷകൾനടത്തി അതിൽനിന്ന് നിശ്ചിതമാർക്ക് നേടിയവരെ തെരഞ്ഞെടുത്താണ് ഈ പ്രോഗ്രാമിൽ കുട്ടികളെ ഉൾപ്പെടുത്തിയത്.പൂർണ്ണമായും പ്രൊഫഷണലുകൾ തയ്യാറാക്കിയ ചോദ്യപ്പേപ്പർ അവരെക്കൊണ്ടുതന്നെ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.സൗജന്യസിവിൽസർവ്വീസ് പരിശീലനത്തിലൂടെ സാധാരണക്കാരനും, പാവപ്പെട്ടവനും സിവിൽ സർവ്വീസ് രംഗത്തേയ്ക്ക് കടന്നുവരാനുളള വഴി തുറന്നിടുകയാണ് നാം ലക്ഷ്യമിട്ടത്. ഇത്തരത്തിൽ 56 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പത്താംതരത്തിലെത്തുന്നതോടെ കുട്ടികൾ ഈ പരിശീലനപദ്ധതിയിൽനിന്ന് സ്വാഭാവികമായും നീക്കം ചെയ്യപ്പെടുകയും, നീക്കം ചെയ്യപ്പെടുന്ന എണ്ണം കുട്ടികളുടെ സ്ഥാനത്ത് പ്രാഥമികമായി പരീക്ഷകൾ നടത്തി പുതുതായി കുട്ടികളെ തെര‍ഞ്ഞെടുക്കുകയും ചെയ്യും . ഒന്നിടവിട്ട എല്ലാ വാരാന്ത്യഅവധിദിവസങ്ങളിലും സ്കൂളിൽവെച്ചു് ഓഫ്ലൈനായും അതിന് സാധിക്കാത്ത സന്ദർഭങ്ങളിൽ ഓൺലൈനായും ക്ലാസുകൾ നൽകി വരുന്നു.

സിവിൽസർവ്വീസ് അക്കാദമിയിൽനിന്നുളള പ്രഗൽഭരായ അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇതിനുളള ഫണ്ട് പ്രാദേശികമായി ഒരുവ്യക്തി സംഭാവനചെയ്തിട്ടുണ്ട്. ഫണ്ട് തീരുന്ന മുറക്ക് കടുവാച്ചിറ ഫാമിലി ഈ പ്രോഗ്രാമിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കാമെന്ന് സമ്മതിച്ചിണ്ട്.

കുട്ടികളിൽ സമ്പദ്യ ശീലം വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് സ്കൂൾ തലത്തിൽ മനസ്സിലാക്കുന്നതിനും ഗണിത ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും ഗണിതക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതാാണ് കുട്ടി ചിട്ടി. മിനിമം പത്ത് രൂപ.

കുട്ടികളിൽ കലാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസങ്ങളിലും ഒരു മണി മതൽ ഒന്നേ കാൽ മണിവരെ ക്ലസ് റൂം സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് എല്ലാ ക്ലാസിലെ കുട്ടികളും അവരവരുടേതാായ പരിപാടികൾ അവതരിപ്പിച്ച് വരുന്നു.

എസ്.പി.സിയുടെ നേതൃത്വത്തിൽ പേപ്പർ പേന തയ്യാറക്കുകയും അത് എല്ലാ കുട്ടികളിലും തയ്യറാക്കുന്നതിന് ക്ലസ് എടുക്കുകയും കുട്ടികളെ കൊണ്ട് പേന ഉപയോഗിക്കുന്നതിന് പ്രാപ്ത്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത എഴുത്ത എന്ന പരിപാടി നടത്തുന്നത്. പേനയുടെ റീഫിൽ പുറത്ത് നിന്ന് വാങ്ങുകയും കവർ നിർമാണത്തിന് പേപ്പർ പശ എന്നിവ ഉപയോഗിക്കുന്നു. പേനയിലൂടെ ഒരു വിത്ത് കൂടി ഉൾപ്പെടുത്തി അതിനെ ജൈവപരമായി ഉപയോഗിക്കുന്നതിന് പ്രാപ്തരക്കുന്നു.

സ്നേഹവിദ്യലയം എന്ന പരിപാടിയുടെ ഭാഗമായി ബുക്ക് നിർമാണം നടത്തപ്പെടുന്നു. സ്കൂൾ കുട്ടികൾ ത്യ്യാറക്കുന്ന നോട്ട് ബുക്ക് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വാണിജ്യാടിസ്ഥാാനത്തിൽ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് വരുന്നു. മനോഹരമായ പുറം ചട്ടയോടുകൂടിയ 200 പേജ് നോട്ടബുക്കിന് 20 രൂപയാണ് ചെലവകുന്നത്.

കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല‍ സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

കരിയർ ഗൈഡൻസ്

1.പേപ്പർ പേന നിർമാണം

2.തുണി ബാനർ നിർമാണം

3.തുണി സഞ്ചി നിർമാണം

4.ലോഷൻ നിർമ്മാണം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ കുട്ടികൾ നിർമ്മിച്ച ലോഷൻ വിറ്റ് കിട്ടിയ തുക സ്നേഹനിധിയിൽ നിക്ഷേപിക്കുന്നു. ഇത് നിർധനരായ കുട്ടികൾക്ക് ചികിത്സാസഹായം നൽകാൻഉപയോഗിക്കുന്നു.

ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ആദ്യവാരം തന്നെ സ്കൂളിന്റെ ആവശ്യത്തിനായി ലോഷൻ നിർമ്മിച്ചു നൽകി. രണ്ടാം ഘട്ടം കുട്ടികൾക്ക് പരിശീലനം നൽകിക്കൊണ്ട്  ലോഷൻ നിർമ്മിച്ചു .


ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനാഘോഷം  വാർഡ് മെമ്പർ  ശ്രീ തോന്നയ്ക്കൽ   രവിയുടെ സാന്നിധ്യത്തിൽ നടന്നു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കുട്ടികൾ വിവിധ കലാ കലാപരിപാടികൾ അവതരിപ്പിച്ചു. എസ് പി സി,എൻ സി സി, ജെ ആർ    സി, നല്ല പാഠം യൂണിറ്റ്  എന്നിവയുടെ പങ്കാളിത്തവും എസ് എം സി ചെയർമാൻ  ശ്രീ ജയകുമാറിന്റെ സാന്നിധ്യവും  ഉണ്ടായിരുന്നു

വായന ദിനാചരണം

ഗാന്ധിദർശൻ ക്ലബ്ബിലെ അംഗമായ മുഹമ്മദ് സുബുഹാൻ (9D) വായനദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ആത്മകഥ “എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എന്ന പുസ്തകം പരിചയപ്പെടുത്തുകയും അതിലെ രസകരമായ ഗാന്ധിജിയുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാവരും പുസ്തകം എടുത്ത് വായിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു.

5 മുതൽ 10 വരെയുള്ള 35 ഡിവിഷനുകളിലേയും കുട്ടികൾക്ക് അവസരം കിട്ടത്തക്ക രീതിയിൽ ക്ലാസ്സ് മാഗസീനിൻ്റെ നിർമാണ ചുമതല വിഭജിച്ചു നൽകിയിട്ടുണ്ട്. ഓരോ ആഴ്‌ച്ചയും ഓരോ ക്ലാസ്സിലെ കുട്ടികൾ വിഷയാടിസ്ഥാനത്തിൽ ഓരോ മാഗസീൻ തയ്യാറാക്കുന്നു. അത് അസംബ്ലിയിൽ വച്ച് പ്രകാശനം ചെയ്യുന്നു. അതിനുശേഷം ആ മാഗസീൻ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിക്കുകയും, സ്കൂളിലെ മറ്റ് എല്ലാകുട്ടികൾക്കും വായിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. കൂടാതെ ഓരോ ക്ലബുകളും അവരുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് മാഗസിനുകൾ തയ്യാറാക്കി പ്രകാശനം ചെയ്യുന്നുണ്ട്.

ജീവ കാരുണ്യ പ്രവർത്തനങ്ങൾ

ചികിത്സ സഹായം

വൃദ്ധ സദനം സന്ദർശിക്കൽ

2021-22 അധ്യയനവർഷത്തിൽ, കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യമുളള കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലബ്ബാണ് ഇക്കോക്ലബ്ബ്. ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 23/07/2021 ന് ആരംഭിച്ചു. ആദ്യം നടന്ന പ്രവർത്തനം ജൈവപച്ചക്കറിത്തോട്ടനിർമ്മാണമായിരുന്നു. പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച്.എം. ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി, മറ്റ് സ്റ്റാഫുകൾ എന്നിവരുടെ നേതൃത്വത്തിൽ ഈവർഷത്തെ ഇക്കോക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ സ്റ്റാഫ് റൂമിന് പുറകുവശത്ത് ഉപയോഗശൂന്യമായിക്കിടന്ന സ്ഥലം പാകപ്പെടുത്തിയാണ് പച്ചക്കറിക്കൃഷി ആരംഭിച്ചത്. ചാക്കിലും, ഗ്രോബാഗിലുമായി പയർ, തക്കാളി ,വഴുതന, വെണ്ട, മുളക്, പാവൽ, ചീര, മത്തൻ, പുതിന എന്നിവയുടെ തൈകൾനട്ടു. ചീര ,മണ്ണിൽ പ്രത്യേകം തടമെടുത്ത് നട്ടു. പച്ചക്കറിഉൽപ്പാാദനത്തിൽസ്വയംപര്യാപ്തത നേടുക ,വിഷരഹിതപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർ‍ത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളയിച്ചെടുക്കാനും, വിളവെടുത്ത പച്ചക്കറികൾ വില്പന നടത്താനും സാധിച്ചു. ജൈവപച്ചക്കറിത്തോട്ടം നെറ്റുപയോഗിച്ച് അതിർത്തികെട്ടിത്തിരിച്ച് സംരക്ഷിച്ചുവരുന്നു.
സ്കൂളിൽ, നല്ലരീതിയിൽ അതിർത്തികെട്ടി സംരക്ഷിക്കുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഉണ്ട്. ഇതിൽ നാനാവിധത്തിലുളള ഔഷധസസ്യങ്ങളും വള്ളിച്ചെടികളും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നു. കോവിഡ് സാഹചര്യത്തിൽ കാടുപിടിച്ചുകിടന്ന ജൈവവൈവിധ്യപാർക്ക് ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിക്കുകയും, ജൈവവൈവിധ്യപാർക്കിനകത്തുളള നടപ്പാത തറയോടിട്ട് സംരക്ഷിക്കുകയും പാർക്കിനകത്ത് ജലസൗകര്യംലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽവിവിധതരം ദിനാചരണഹ്ങൾ സംഘടിപ്പിച്ചു. ജൈവവൈവിധ്യദിനം, പ്രകൃതി സംരക്ഷണദിനം, ലഹരിവിമുക്തദിനം, കർഷകദിനം തുടങ്ങിയദിനാചരണങ്ങൾ ഓൺലൈനായി നടത്തുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ, രചനകൾ എന്നിവയുടെ ഫോട്ടോകള്,‍ വീഡിയോകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. കർഷക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ നിന്ന് ഇക്കോക്ലബ്ബിന്റെ ഒരു കുട്ടിയെ ഈ വർഷത്തെ മികച്ച കർഷകയായി തെരഞ്ഞെടുക്കാനും സാധിച്ചു.(ദേവിക.സി.എസ്. 8 B)
ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ടാംക്ലാസിലെകുട്ടികൾക്കായി ഒരു പേപ്പർബാഗ് നിർമ്മാണം ശില്പശാല സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, എന്ന ലക്ഷ്യത്തേോടെ സംഘടിപ്പിച്ച പേപ്പർബാഗ് നിർമ്മാണത്തിൽ എട്ടാംക്ലാസിലെ ഭൂരിഭാഗം കുട്ടികളേയും പങ്കെടുപ്പിക്കാൻ സാധിച്ചു.

പ്രകൃതി സൗകൃത ക്ലാസ്സ്മുറികളിൽ കുട്ടികൾക്ക് പഠനം നടക്കുന്നു.Biodiversity പാർക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ടൊരു പഠനാനുഭവം നൽകുന്നു.

വിദ്യാർത്ഥികൾ സ്വന്തമായി കൃഷി ചെയ്‌തു “തൃപ്തി റൈസ്” എന്ന പേരിൽ ജൈവ അരി വിപണനം നടത്തി സ്കൂളിലെ കരുതൽ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു

Workshop -Sustainable Life Style,Hands on training.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്രവനം പരിസ്ഥിതി മന്ത്രലയവും ദേശീയ ഹരിത സേന NGC യും കൂടി സംയുക്തമായി തിരുവനന്തപുരം വിദ്യാഭ്യാസജീല്ലയിലെ Eco Club ൻ്റെ ചുമതലയുള്ള അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കുമായി  one day workshop on  Sustainable Life Style,Hands on training. 30/11/24 ന് രാവിലെ 10 മണിമുതൽവൈകിട്ട് 300 മണിവരെ’GHS,Mannanthala ൽ സംഘടിപ്പിക്കുകയുണ്ടായി അതിലേക്ക് സ്കൂളിനെ പ്രതിനിധീകരിച്ച് ലക്ഷ്മി.ട(9E)സമർപ്പിത .S(8D) എന്നീ കുട്ടികളും അധ്യാപികയായ സു നിഷാബേബിയും പങ്കെടുക്കുകയുണ്ടായി.   കുട്ടികൾക്ക് seedpen നിർമ്മാണo. വേസ്റ്റ്പേപ്പർ കൊണ്ടുള്ള പെൻസ്റ്റാന്റ്, വേസ്റ്റ് ബിൻ  നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. അതോടൊപ്പം വെള്ളായണി കാർഷിക .കോളജ് അധ്യാപികയും കൃഷി ശാസ്ത്രജ്ഞയുമായ Dr:ഹീരയുടെ നേതൃത്വത്തിൽ വിവിധയിനം കൂണുകളെക്കുറിച്ചുo അവയുടെ പോഷക ഔഷധ മൂല്യങ്ങളെ ക്കുറിച്ചുമുള്ള ഒരു പഠന ക്ലാസ് നൽകുക യുണ്ടായി.അതോടൊപ്പം കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പ്രദർശനം സംഘടി പ്പിക്കയും ചെയ്തു

സ്കൂളിൽ സീഡ് ക്ലബ്, സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു.പ്രത്യേക അസംബ്ലി, പരിസ്ഥിതിദിന ക്വിസ്, പച്ചക്കറിത്തോട്ടം , ഔഷധത്തോട്ടം നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

കുട്ടികൾ അവരുടെ വീടുകളിൽ നിന്നും പച്ചക്കറിത്തോട്ടത്തിലേക്ക് ആവശ്യമായ തൈകൾ കൊണ്ടുവന്നു.

ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് മുഴുവൻ കുട്ടികളും അധ്യാപകരും ‘ Say No to Plastic ‘ എന്നെഴുതിയ ബാഡ്ജ് ധരിച്ചു.

അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം വായിക്കുകയും എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക കല കരുണാകരൻ ടീച്ചർ പരിസ്ഥിതിദിന സന്ദേശം കുട്ടികൾക്ക് നൽകി.

സീഡ്ക്ലബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സീഡ്പെൻ നിർമ്മാണപരിശീലനം നൽകി

വൃക്ഷത്തൈ വിതരണം

   തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം, ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. പിടിഎ പ്രസിഡന്റ് ഇ. നസീർ,എച്ച് എം സുജിത്ത്. എസ്  എന്നിവരുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലീന എ ആർ ന് വൃക്ഷത്തൈ നൽകി  വിതരണോദ്ഘാടനം നിർവഹിച്ചു. വസിക്കുന്ന ഇടങ്ങളെ കൂടുതൽ പച്ചപ്പുള്ളതാക്കാൻ  കുട്ടികളെ കൂടി പങ്കാളികളാകുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ് സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി. ഐ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.

2021-22 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. സീഡ് ക്ലബ് ( ഹരിതസേന ക്ലബ്ബ് )ഇൽ യുപി,ഹൈസ്കൂൾ ക്ലാസ്സിൽ നിന്നും 68 കുട്ടികളും മാതൃഭൂമി സീഡിന്റെ വൃക്ഷ നിരീക്ഷണ ഗ്രൂപ്പ് ആയ സീസൺ വാച്ചിൽ 19 കുട്ടികളും ആണുള്ളത്.

• ജൈവ പച്ചക്കറി തോട്ടം നിർമ്മാണമായിരുന്നു സീഡ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. പയർ,തക്കാളി, വഴുതനങ്ങ, വെണ്ട,മുളക്,പാവൽ, ചീര,മത്തൻ, പുതിന എന്നിവ ചാക്കിലും ഗ്രോബാഗിലുമായി നട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യങ്ങക്ൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളവെടുക്കാൻ സാധിച്ചു. വിളവെടുത്ത പച്ചക്കറികൾ വിൽപ്പന നടത്തുകയും ചെയ്തു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിയിടം എന്ന പദ്ധതി സാധ്യമാക്കി. മാതൃഭൂമി സീഡ് നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരാൻ സീഡ് റിപ്പോർട്ടിങ് ന്യൂസിലൂടെ സാധിച്ചു. കോരാണി പുകയില തോപ്പ് റോഡിലെ യാത്രാദുരിതം ആണ് സീഡ് റിപ്പോർട്ടർ ഫർസാന (ക്ലസ്സ് 7D) റിപ്പോർട്ട്‌ ചെയ്തത്. • കേരളത്തിലെ വിവിധ തരം പക്ഷികളേ നിരീക്ഷിച്ച്തിന് മാതൃഭൂമി സീഡ് നടത്തിയ e bird india Onam bird count 2021 എന്ന പ്രോഗ്രാമിൽ മികച്ച പ്രകടനം നടത്തി കൃഷ്ണശ്രീ എം. എം സമ്മാനത്തിന് അർഹയായി. സർട്ടിഫിക്കറ്റും ലഭിച്ചു.

• സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരം പേപ്പർ ബാഗുകൾ തയ്യാറാക്കി നൽകി.
• സീഡ് പദ്ധതിയുടെ ഭാഗമായി വിവിധതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണ ദിനം, ചാന്ദ്രദിനം, കർഷകദിനം, അധ്യാപക ദിനം, രക്തസാക്ഷിദിനം എന്നിവ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, രചനകൾ എന്നിവയുടെ ഫോട്ടോ,വീഡിയോ. എന്നിവ ശേഖരിക്കുകയും ചെയ്തു
•  മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ  സംഘടിപ്പിച്ചു. ക്വിസ്, ഞാനുംഊർജവും എന്നപേരിൽ സ്കൂൾ തല  ഉപന്യാസ രചനാ മത്സരം  സംഘടിപ്പിച്ചു.

ഞാറ് നടീൽ ഉൽസവം

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ

സീഡ് – എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ  ഞാറുനടീൽ  ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ  സ്കൂൾ  പാട്ടത്തിനെടുത്ത  30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. ‘ശ്രേയ’ ഇനത്തിലുള്ള  സങ്കരയിനം  നെല്ലാണ് നടാനായി ഉപയോഗിച്ചത്.പി ടി എ പ്രസിഡന്റ്‌ ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം  വിനയ്, സുരേഷ് ബാബു, അധ്യാപകരായ സൗമ്യ, ഷാബിമോൻ, നിഷ, ജിതേന്ദ്രനാഥ് എന്നിവർ  നേതൃത്വം  നൽകി .വിവിധ ക്ലബ്ബുകളിലെ നാൽപതോളം കുട്ടികളും  ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം

ലോക പ്രകൃതി സംരക്ഷണദിനവുമായി ബന്ധപ്പെട്ട് തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബും എക്കോ ക്ലബും സംയുക്തമായി നടത്തിയ പഠന പ്രവർത്തനമാണ് പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുട്ടികൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകൾ സ്കൂളിൽ കൊണ്ടുവന്ന് മണ്ണ് കുഴച്ച് ഉരുളകളാക്കി അതിൽ നിക്ഷേപിച്ച് സീഡ് ബോളുകളുണ്ടാക്കി. ഈ ബോളുകൾ  ക്ലബ് അംഗങ്ങൾ വെള്ളാണിക്കൽ പാറ എന്ന പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്ത് പലയിടങ്ങളിലായി വിതറി.

വയനാട്ടിലെ ദുരിതബാധിധർക്ക് വേണ്ടി

ഒരു കൈതാങ്

കേരള ഭൂപടത്തിന്റെ  മാതൃകയിൽ പൂചെടികൾ നട്ട് സീഡ് ക്ലബ്‌ അംഗങ്ങൾ

സ്‌കൂളിലെ കൃഷി

  സ്കൂളിൽ കൃഷിചെയ്ത വിളവെടുത്ത മത്തൻ, അഗസ്തി ചീര, വെള്ളരി, പയർസ്കൂൾ  ഉച്ചഭക്ഷണ പദ്ധതിയിലേക്കു നൽകുന്നു

സീഡ് റിപ്പോർട്ടർ

സ്കൂളിലെ   സീഡ് റിപ്പോർട്ടർ കാർത്തിക് വി. എസ് (7G) റിപ്പോർട്ട്‌ ചെയ്ത വാർത്ത

‘തനിച്ചല്ല ‘

മാതൃഭൂമി സീഡിന്റെ ‘തനിച്ചല്ല ‘ പ്രോഗ്രാമുമായി ബന്ധപ്പെട്ട  ഒരു  2 മിനിറ്റ് ദൈർഘ്യമുള്ള video ക്ലാസിൽ പ്രദർശിപ്പിച്ചു

പിരപ്പമൺകാട് പാടശേഖര കമ്മിറ്റി ഉപഹാരം നൽകി

പിരപ്പമൺകാട് പാടശേഖരത്തിൽ തുടർച്ചയായി നെൽകൃഷി ചെയ്തുകൊണ്ട് നാടിന്റെ കാർഷിക സംസ്കൃതിക്ക് മുതൽക്കൂട്ടായ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനെ (സീഡ് ക്ലബ്‌ )  പിരപ്പമൺകാട് പാടശേഖര കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ജെം ഓഫ് സീഡ് പുരസ്‌കാരം

മാതൃഭൂമി സീഡ് ജെം ഓഫ് സീഡ് പുരസ്‌കാരം കാർത്തിക് വി എസ് (7G) ഏറ്റുവാങ്ങി

മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം

തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ  ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും  ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ്‌ ടീം.സീഡ് ഹരിതവിദ്യാല അവാർഡ്, ജെം ഓഫ് സീഡ് അവാർഡ്, സീസൺ വാച്ച് അവാർഡ് എന്നിവയാണ് ലഭിച്ചത് .

കൊയ്ത്തുത്സവം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ  

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ  സ്കൂൾ  പാട്ടത്തിനെടുത്ത  25 സെന്റ് ഭൂമിയിലാണ് സ്കൂൾ കൃഷിചെയ്തുവരുന്നത്.ഉമ ഇനത്തിലുള്ള  സങ്കരയിനം  നെല്ലാണ് കൊയ്തത്.കൃഷി കോർഡിനേറ്റർമാരായ സൗമ്യ എസ്,  ഷാബിമോൻ എസ് എൻ,  അധ്യാപിക സ്വപ്ന, എസ് എം സി  അംഗം വിനയ് എം എസ്,  എന്നിവർ   പ്രവർത്തങ്ങൾക്ക് നേതൃത്വം  നൽകി . ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കൊയ്‌തുത്സവത്തിൽ  പങ്കാളികളായി. നിലമൊരുക്കൽ, ഞാറു നടീൽ, വളപ്രയോഗം, കള പറിക്കൽ, വിളവെടുപ്പ്  തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങൾ  മനസ്സിലാക്കാൻ സ്കൂളിന്റെ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.

ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്

ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ്‌ ക്ലബ്ബ്‌ അംഗങ്ങൾ കുടവൂർ കുളം സന്ദർശിച്ചു.നീർത്തടങ്ങളെ  സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി  പി ടി എ അംഗം വിനയ് എം എസ്  കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഇരുപത്തഞ്ചോളം കുട്ടികൾ  പങ്കെടുത്തു. സീഡ്‌ കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

മരച്ചീനിയുടെ വിളവെടുപ്പ്

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു

കലവറ നിറയ്ക്കാൻ

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ കലവറ നിറയ്ക്കാൻ തോന്നയ്ക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടുവന്ന വിഭവങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ്‌ എക്സിക്യൂട്ടീവിനെ ഏൽപ്പിക്കുന്നു.

എൻഎസ്എസ് ക്യാമ്പ് വിഭവസമൃദ്ധമാക്കാൻ സീഡ് ക്ലബ്ബ്

സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത മരിച്ചീനിയുടെ രണ്ടാംഘട്ട വിളവെടുപ്പ് എൻഎസ്എസ് ക്യാമ്പിലേക്ക് കുട്ടികൾ നൽകി. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം, അർപ്പണ മനോഭാവം, കഠിനാധ്വാനം ഇവ ഒരുമിച്ചപ്പോൾ നൂറ് കിലോയോളം മരിച്ചീനി വിളവെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പഠനത്തോടൊപ്പം മണ്ണിനെ അറിയുക എന്ന എന്ന ലക്ഷ്യത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ സീഡ് ക്ലബ്ബ് പലതരം കൃഷി രീതികൾ നിരന്തരം കുട്ടികളെ പരിശീലിപ്പിച്ചു


ഞാറുനടീൽ ആഘോഷമാക്കി തോന്നയ്ക്കൽ സ്കൂളിലെ സീഡ്‌ ക്ലബ്ബ്‌

സ്കൂളിൽ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്.

മഴയറിയാം….

ഓരോ സ്ഥലത്തും പെയ്യുന്ന മഴയുടെ കൃത്യമായ അളവ് രേഖപ്പെടുത്താനായി  സീഡ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഘുവായ മാർഗത്തിൽ മഴമാപിനി (Rain gauge)  നിർമ്മിച്ചു.യു പി യിലെ സോഷ്യൽ സയൻസ് അധ്യാപകനായ മഹേഷ്  എം ആണ്  കുട്ടികൾക്കു മഴമാപിനി നിർമ്മാണത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തത്.ഇതുപയോഗിച്ച്  ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവുകൾ കുട്ടികൾ രേഖപെടുത്തും

പഠനത്തോടൊപ്പം പാചകവും – സ്കൂളിലെ സീഡ് ക്ലബ്

സ്കൂളിലെ സീഡ്‌ ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചകം പരിശീലനം സംഘടിപ്പിച്ചു . സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്. ഉണ്ടാക്കിയ വറ്റലുകൾ  ഹെഡ്മാസ്റ്റർ സുജിത്ത് എസ്   കുട്ടികൾക്ക് വിതരണം ചെയ്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള  അവാർഡും തോന്നയ്ക്കൽ സ്കൂൾ നേടി

സീഡ് പേന നിർമ്മാണ പരിശീലനം

തോന്നയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും സീഡ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സീഡ് പേന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികളാണ് പരിശീലനത്തിൽ പങ്കാളികളായത്. വർക്ക് എജുക്കേഷൻ അധ്യാപിക അനുശ്രീ ടീച്ചറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിത്തുകൾ നിറച്ച അൻപതോളം പേനകൾ ആണ് കുട്ടികൾ നിർമ്മിച്ചത്. H M സുജിത് എസ് , സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ എസ് ,സീഡ് കാർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു

മാതൃഭൂമി റെയർ ജെംസ് കോണ്ടെസ്റ്റ്

മാതൃഭൂമിയുടെ റെയർ ജെംസ് കോണ്ടെസ്റ്റ് പ്രിലിമിനറി പരീക്ഷയിൽ  നിന്നും 5 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.സെലെക്ഷൻ ലഭിച്ച കുട്ടികൾ

Aavani Satheesh – 10 G, Sikha R Satheesh – 8 C ,Gokul S R – 8 D, Abhinav B S – 9 D, Karthik P – 9 D

മരച്ചീനി  വിളവെടുപ്പ്

തോന്നയ്ക്കൽ ഗവൺ മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  മരച്ചീനി വിളവെടുപ്പ് നടന്നു. സ്കൂൾ അടുക്കള തോട്ടത്തിൽ വിളയിച്ച മരിച്ചീനിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡന്റ്‌ മധുസൂദനൻ നായർ. വി, മുൻ പി ടി എ പ്രസിഡന്റ്‌ ഇ. നസീർ  എന്നിവർ ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്,HS സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്,UP സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, സീഡ്‌ കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ,സെക്യൂരിറ്റി സ്റ്റാഫ് മധു  എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരച്ചീനി കൃഷി ചെയ്യുന്നത്.വിളവെടുത്ത മരച്ചീനി ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകി.

തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു തനതു പ്രവർത്തനമായിരുന്നു നാളേക്ക് ഒരു നാട്ടുമാവ്. സ്കൂൾ പരിസരത്തും സ്കൂലേക്ക് വരുന്ന റോഡ് അരികിലും (ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ) മാവിൻ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴും അവയെ സ്കൂൾ പരിപാലിച്ചു പോരുന്നു

കുട്ടികളിൽ കൃഷിയിൽ താല്പര്യം ഉളവാക്കാൻ വേണ്ടി സ്കൂൾ ഏറ്റെടുത്തു നടപ്പാക്കിയ പ്രവർത്തനമാണ് വിത്തും കൈക്കോട്ടും.’കൺണ്ടു കൃഷി ‘ ഏലായിൽ പി. ടി.എ. വൈസ് പ്രെസിഡന്റിന്റെ പാടശേഖരം സ്കൂളിന് വിട്ടുനൽകുകയും, SPC,NCC.JRC,SEED CLUB, ECO CLUB എന്നിവയുടെ നേതൃത്വത്തിൽ കൃഷി ഇറക്കുകയും ചെയ്തു. കുട്ടികൾക്ക് നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നിലം ഉഴുതതു മുതൽ കൊയ്ത്തു വരെ കുട്ടികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് ഏറെ പുതുമയുള്ള ഒരു അനുഭവം ആയിരുന്നു

*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി. 2018.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.

സ്‌കൂളിലെ ജൈവ ഉദ്യാനത്തിൽ വിളവെടുപ്പുനടത്തിയ അഗസ്തിപ്പൂ പാട്ടത്തിൽ സ്‌കൂളിൽ നടക്കുന്ന NSS ക്യാമ്പിലേക്ക് സ്നേഹപൂർവ്വം സമ്മാനിക്കുന്നു..

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ പൊതുവിദ്യാലയങ്ങളിൽ മുന്നിൽനിൽക്കുന്ന ഗവ.ഗവ . ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കൽ മലയാള മനോരമ-മനോരമ – നല്ലപാഠം

പദ്ധതിയിലൂടെയും 2019-20 വർഷക്കാലം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞഅധ്യയന വർഷത്തിൽ ‘ നല്ല പാഠം’പാഠം ‘ തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാണീവർഷവുംനടപ്പിലാക്കുന്നതെങ്കിലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ നമ്മൾ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നു.

പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറിത്തോട്ടം

സോപ്പു നിർമ്മാണം

ലോഷൻ നിർമ്മാണം

തുണി സഞ്ചി നിർമാണം

തുണി ബാനർ നിർമാണം

തടി സ്കെയിൽ നിർമ്മാണം

കാർബൺ ഓഡിറ്റ്

ജൈവ വൈവിധ്യ രജിസ്റ്റർ നിർമ്മാണം

ഒൗഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ

സൈക്ലിങ് പരിശീലനം

ജൈവ വൈവിധ്യ ഉദ്യാനം സംരക്ഷിക്കൽ

ബട്ടർ ഫ്ലൈ പാർക്ക് സജീകരിക്കൽ

പരിസര ശുചീകരണം

ജീവ കാരുണ്യ പ്രവർത്തനങ്ങൾ

പാഴ്വസ്തുക്കളിൽനിന്നും ചവിട്ടി നിർമാണം

ജീവിതത്തിന് വെളിച്ചമേകി “കൈത്തിരി”

      തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ കൈത്തിരി പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികൾക്ക് അവരുടെ ശേഷി അനുസരിച്ച് വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട മുപ്പതോളം കുട്ടികൾക്ക് വിവിധ വലിപ്പത്തിലുള്ള പേപ്പർ കവർ, എൻവലപ്പ്  എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ഡിസംബർ 3 ന് രാവിലെ 10.00 മണി മുതൽ 3.00 മണിവരെ സ്കൂളിലെ തന്നെ തയ്യൽ ടീച്ചറായ ശ്രീമതി. അനുശ്രീ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. 3.00 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂൾ PTA പ്രസിഡന്റ് നസീർ. E, എച്ച്.എം.,  സുജിത്ത്. എസ് എന്നിവർക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ തന്നെ കുട്ടികൾ നിർമ്മിച്ച കവറുകൾ സ്കൂളിന്റെ സമീപമുള്ള ദേവു കമ്മ്യൂണിക്കേഷൻസ് ഉടമ  ശ്രീ.രതീഷ് വാങ്ങുകയും ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റുമാരായ ബിന്ദു. L.S, കലാ കരുണാകരൻ സ്റ്റാഫ് സെക്രട്ടറിമാരായ ബീന. S, സരിത, സ്പെഷ്യൽ എജ്യൂക്കേറ്ററായ സ്വപ്ന എന്നിവർ സന്നിഹിതരായിരുന്നു.

അക്ഷരപ്പച്ച

[പുനരുപയോഗത്തിലൂടെ പഠിക്കാം പുതിയ പാഠങ്ങൾ ]

        തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ച എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ വീട്ടിലുള്ള വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ സ്കൂളിലെത്തിച്ച് ഒരു വായന മൂല ഒരുക്കുക എന്നതാണ് ലക്ഷ്യം.പി.റ്റി.എ  പ്രസിഡന്റ് ശ്രീ E .നസീർ HM    സുജിത്ത്.എസ്-ന് പുസ്തകം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

     സീനിയർ അസിസ്റ്റൻഡ്  ബിന്ദു. എൽ എസ്, സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ.എസ്, നല്ലപാഠം കൺവീനർ സുനിഷാബേബി എന്നിവർ സംസാരിച്ചു. അധ്യാപകരായ സജിത,വിഷ്ണുപ്രിയ എന്നിവർ സന്നിഹിതരായിരുന്നു

വിശപ്പകറ്റാൻ ഒരു കുഞ്ഞു കൈ സഹായം.
തങ്ങളോടൊപ്പം പഠിക്കുന്ന ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന ലക്ഷ്യത്തോടെ സഹപാഠികൾക്ക് വിശപ്പകറ്റാൻ സ്കൂളിലെ SPC കേഡറ്റുകൾ ഭക്ഷണപൊതികൾ എല്ലാദിവസങ്ങളിലും അവരവരുടെ വീടുകളിൽ നിന്നും സ്കൂളിൽ എത്തിച്ചുനൽകുന്ന പ്രവർത്തനം

ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു.

പഠനോദ്ദേശ്യങ്ങൾ ‍ ‍

  • സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ തനതായ കലകളെ തിരിച്ചറിയൽ.
  • പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന്
  • പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയാൻ
  • നാട്ടറിവുകളെ തിരിച്ചറിയാൻ

സ്ഥല നാമനിഷ്പത്തി

തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല.കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ.അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്.തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു.തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്.

തോന്നൽ തോറ്റം(തോന്നയ്ക്കൽ വാസുദേവൻ)

തോന്നലിൽ നിന്നും തോറ്റവുമായി
തോറ്റത്തിൽ ദേശം തോന്നയ്ക്കലായി
ഓടും മനസ്സേ ചാടുമ മനസ്സേ
ഓരോന്നു തോന്നി പറയും മനസ്സേ
ഓങ്കാര നാദം കിലുങ്ങും മനസ്സേ
ഓണനിലാവിലുറങ്ങും മനസ്സേ
ഓണക്കിനാവിൽ മയങ്ങും മനസ്സേ
ഓണവില്ലിൻ പാട്ട് പാടു മനസ്സേ
തോരാത്ത കണ്ണുനീർ തോറ്റങ്ങളായേ
തോന്നയ്ക്കലിൽ വിളി കേൾക്കുന്നു
കാറ്റിൻ ചിറകിൽ പറക്കുന്നു
തോറ്റങ്ങൾ നീല വിഹായസ്സിൽ
ചെമ്പട്ടുതുന്നും പുലരിപോലെ
വെള്ളിക്കൊലുസിട്ട രാവുപോലെ
താരാട്ടു പാടും പുഴകൾ പോലെ
തെന്നയ്ക്കൽ തോറ്റമായ് പാടുന്നു.
അനുഷ്ഠാനങ്ങളും കലാരൂപങ്ങളും

ഇടയാവണത്ത് ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ഗരുഡൻ തൂക്കം ഇവിടത്തെ ഒരുകലാരൂപമാണ്.ചിലകുടുംബാംഗങ്ങൾ പ്രത്യേകമായി ശ്രീ രാമ പട്ടാഭിഷേകം നടത്തുന്നു.

നാട്ടുഭാഷ

ഓരോ നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്.അച്ചി-ഭാരി അക്കച്ചി-ചേച്ചി,അവുത്തുങ്ങൾ-അവർ,എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്.

ഗ്രാമത്തിലെ തനത് വിഭവങ്ങൾ

ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്,കട്ടപ്പം,ആലില അട,വാഴപ്പിണ്ടി അവിയൽ,മാങ്ങ അവിയൽ…തുടങ്ങിയവ.

നാടൻ കളികൾ

അക്കുത്തിക്കുത്താന

ചിലയിടങ്ങളിൽ അത്തള പിത്തള തവളാച്ചി എന്ന് പേരുണ്ട്. കുട്ടികൾ കൂട്ടം കൂടിയിരുന്ന് കൈ കമിഴ്ത്തിവച്ച് അക്കുത്തി….. എന്നു പറയുന്നു.ചൊല്ലി നിർത്തുന്നിടത്തെ കുട്ടി കൈ മലർത്തുന്നു …. അങ്ങനെ കൈയുടെ സ്ഥാനം മാറ്റാൻ കഴിയുന്ന കുട്ടി വിജയിയാകുന്നു ഇത് കൂടുതൽ കളിക്കുന്നത് കൊച്ചുകുട്ടികളാണ്
ഒളിച്ചു കളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനായില്ലങ്കിൽ എണ്ണിയ ആൾ വീണ്ടും എണ്ണണം
ഈർക്കിൽ കളി

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
സുന്ദരിക്ക് പൊട്ടു കുത്ത്

ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ ചിത്രം തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.


കുട്ടിയും കോലും

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ പുള്ള്‌/കുട്ടി വെച്ച്‌ കൊട്ടി/കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും

ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം സ്കൂൾ തല കാമ്പയിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. .പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ, എച്ച്.എം ശ്രീ. സുജിത്ത്.എസ് എന്നിവർ സംസാരിച്ചു.മംഗലപുരം ISHO ശ്രീ. സജീഷ്.എച്ച്.എൽ, ‘DREAM’ -കൗൺസിലേഴ്സ് ആയ ശ്രീമതി .നേഹ ജോസഫ്,അനൂജ ആർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ.സുജിത്ത്.എസ്,പി.റ്റി.എ വൈസ് പ്രസിഡൻറ് ശ്രീ.ജയകുമാർ.ജി,വികസന സമിതി ചെയർമാൻ ശ്രീ.ഹരികുമാർ.വി,സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ്തോന്നയ്ക്കൽ എന്നിവർ സംബന്ധിച്ചു.പി.റ്റി.എ/എസ്.എം.സി അംഗങ്ങൾ,രക്ഷകർത്താക്കൾ,എക്സൈസ്/പോലീസ് വിഭാഗങ്ങൾ അധ്യാപകർ, എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ എന്നിവർ വിളംബര ജാഥയിൽ അണികളായി.വേങ്ങോട് ജംഗ്ഷനിൽ തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ലഹരിവിരുദ്ധ റാലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ SPC ,NCC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നാരംഭിച്ച റാലി പ്രധാന അധ്യാപകൻ സുജിത്ത്.എസ് ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ ,SPC ഓഫീസർ ഷഫീഖ്.എ.എം ,NCC ഓഫീസർ ജിതേന്ദ്രനാഥ്,ഗാർഗിയൻ SPC കൺവീനർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു .കടകളിൽ ലഹരി വിരുദ്ധ സന്ദേശ ലഘു ലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു.