
ആമുഖം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകന്റെയും വിദ്യാർഥിയുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവുമായ ഒരു വിദ്യാഭ്യാസപ്രക്രിയ രൂപപ്പെട്ടുവന്നിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹി ക്കാനാകും എന്ന ബോധ്യത്തിൽനിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിനായി ‘ലിറ്റിൽ കൈറ്റ്സ്’ എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖല യിലെ പ്രായോഗിക പരിശീലനം പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക്ടോപ് പബ്ലിഷിങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളി ച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു
ലക്ഷ്യങ്ങൾ
വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക ..
• വിവരവിനിമയ വിദ്യാസംഗേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക
• വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക വിദ്യാലയത്തിലെ സാങ്കേതിക വിദ്യധിഷ്ടിത പഠന പ്രവർത്തനങ്ങളുടെ മികവു കൂട്ടുക ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക
• സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക
• ഭാഷാ കമ്പ്യൂട്ടറിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക
• സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക കൂട്ടായ്മയിലൂടെയുള്ള പ്രവർത്തനത്തിലൂടെ നേതൃപാടവും സഹകരണ മനോഭാവവും വളർത്തുക
• പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പങ്കാളിയാകുവാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക വിവര വിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക
• പഠന പ്രൊജക്റ്റ് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക
മേഖല
1.ഗ്രാഫിക്സ് & ആനിമേഷൻ
ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ.
വിദ്യാഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താവിനിമയം, ഡിസൈനിങ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നുവരുന്നതായി കാണാംഅനിമേഷൻ രംഗത്ത് നിലവിൽ ഉപയോഗിക്കപ്പെടുന്ന വാണിജ്യ കുത്തക സോഫ്റ്റ്വെയറുകൾ ചെലവേറിയവയാണ്. കൂടുതൽ പണം മുടക്കിയുള്ള പരിശീലനം എല്ലാവർക്കും സാധ്യമാവാറില്ലല്ലോ. ഇവിടെയാണ് പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയുടെ പ്രസക്തി. വാണിജ്യ കുത്തക സോഫ്റ്റ്വെയറുകളോട് കിടപിടിക്കത്തവിധത്തിലുള്ള സ്വതന്ത്രസോഫ്റ്റ്വെയറു കൾ ഇന്ന് ലഭ്യമാണ്. ദ്വിമാന അനിമേഷൻ മേഖലയിൽ TupiTube, Synfigstudio എന്നീ സോഫ്റ്റ്വെയറുകളും ത്രിമാന അനിമേഷൻ മേഖലയിൽ Blender എന്ന സോഫ്റ്റ്വെയറും ആനിമേഷൻ ഗ്രാഫിക്സ് ഇന്ന് വ്യാപകമായി പ്രയോജനപ്പെടു ത്തുന്നുണ്ട്. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്കും അനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽമേഖലയിലേക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കാനും സാധിക്കും. അനിമേഷൻ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് TupiTube, Synfigstudio സോഫ്റ്റ്വെയറി ലെയും Blender സോഫ്റ്റ്വെയറിലെയും അടിസ്ഥാനപരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്
… ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർഎൻജിനീയർമാരും പ്രോഗ്രാമർമാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു കമ്പ്യൂട്ടർ. ടൈപ്പ് ചെയ്തുനല്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അതിന്റെ പ്രവർത്തനം.
മലയാളം കമ്പ്യൂട്ടിംഗ്
അവ വളരെ സങ്കീർണ്ണവും ആ മേഖലകളിൽ വിദഗ്ദ്ധരായവർക്ക് മാത്രം പ്രാപ്യവുമായ ഒന്നായിരുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗമാകട്ടെ വളരെ പരിമിതമായ സാഹചര്യങ്ങളിലേ ഉണ്ടായിരുന്നുമുള്ളു. പക്ഷേ, ഗ്രാഫിക്കൽ യൂസർ ഇന്റർഫെയ്സും മൗസും ഉൾപ്പെടുന്ന പേഴ്സണൽ കമ്പ്യൂട്ടറിന്റെ വരവോടുകൂടി കമ്പ്യൂട്ടർ വളരെപ്പെട്ടെന്നു ജനകീയമായി. എന്നാൽ ആദ്യകാലത്ത് ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ കമ്പ്യൂട്ടറിന്റെ ഉപയോഗം സാധ്യമായിരുന്നുള്ളൂ. ഇന്റർനെറ്റിന്റെ കടന്നു വരവോടുകൂടി കമ്പ്യൂട്ടറിന്റെ ഉപയോഗം വീണ്ടും വർദ്ധിക്കുകയും പ്രാദേശികഭാഷകളിൽ കമ്പ്യൂട്ടിങ് സാധ്യമാക്കാനുള്ള ശ്രമങ്ങൾ ലോകവ്യാപകമായി ഉയർന്നുവരികയും അതിന്റെ ഫലമായി പ്രാദേശികഭാഷകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കമ്പ്യൂട്ടറുകളിൽ തുടങ്ങുകയും ചെയ്തു. അതോടെ ഇന്റർനെറ്റിൽ പ്രാദേശികഭാഷകളിലെ ഉള്ളടക്കം വൻതോതിൽ സംഭരിക്കപ്പെട്ടു. ഇന്ന് ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കാനും അത് പങ്കുവയ്ക്കാനും ഉതകുന്ന തരത്തിൽ ലോകത്തിലെ മിക്ക പ്രാദേശികഭാഷകളും സജ്ജമാകുന്നത് ആധുനിക ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങൾ വികാസം പ്രാപിച്ചതോടുകൂടിയാണ്.
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയിൽപ്പെടുന്നതുകൊണ്ട് ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ അവർക്ക് സാമാന്യമായൊരു അവബോധം ഉണ്ടാകേണ്ടതുണ്ട്. വിവിധ ക്യാരക്ടർ എൻകോഡിങ് രീതികളെപ്പറ്റി അടിസ്ഥാന ധാരണകൾ ആർജ്ജിക്കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയിൽ കീബോർഡ് ഉപയോഗിച്ചുള്ള അക്ഷരനിവേശനത്തിലും ശബ്ദനിവേശനം, ഒ.സി.ആർ തുടങ്ങി അക്ഷരനിവേശനത്തിന്റെ ആധുനിക രൂപങ്ങളിലും അവർ അവഗാഹം നേടേണ്ടതുണ്ട്. അതിന് അവരെ സജ്ജരാക്കുക എന്ന രീതിയിലാണ് മലയാളം കമ്പ്യൂട്ടിങ് മൊഡ്യൂളിലെ പ്രവർത്തനങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തിക്കായി ഓരോ സ്കൂളിനും ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കുക. ഈ ആശയം പ്രാവർത്തികമാക്കുന്ന പ്രവർത്തന ത്തിലൂടെയാണ് മലയാളം കമ്പ്യൂട്ടിങ് സെഷനിലെ യൂണിറ്റ് ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്.
ഡിജിറ്റൽ മാഗസിൻ
സ്കൂളുകളിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മാഗസിനുകളും ക്ലാസ് മാഗസിനുകളും തയ്യാറാക്കാറുണ്ട് അവ കയ്യെഴുത്ത് പ്രതികളായോ ചിലപ്പോൾ അച്ചടി രൂപത്തിലായോ ആണ് പുറത്തിറങ്ങാറ്. ഹൈടെക് സൗകര്യങ്ങൾ നിലവിൽ വന്ന സ്കൂളുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അനായാസമായി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയ ഫയലുകൾ മീഡിയ ഫയലുകൾ കൂടി ചേർക്കാവുന്ന രീതിയിൽ ഈ പബ് രൂപത്തിൽ ഡിജിറ്റൽ മാഗസിനുകൾ ആയി ഇറക്കാനും സാധിക്കും
ലിറ്റിൽ യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തനം എന്ന നിലയിൽ ഓരോ വർഷവും ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കേണ്ടതുണ്ട് എല്ലാ ക്ലാസുകളിലെയും കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ കഥകൾ കവിതകൾ ലേഖനങ്ങൾ ശാസ്ത്രകുറിപ്പുകൾ അഭിമുഖങ്ങൾ യാത്രാവിവരണങ്ങൾ അനുഭവക്കുറിപ്പുകൾ ചിത്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടണം മാഗസിൻ തയ്യാറാക്കാനുള്ള ആസൂത്രണം മുൻകൂട്ടി ചെയ്യണം പത്രാധിവരെയും പത്രാദിവസമിതിയെയും മറ്റു ചുമതലക്കാരെയും മുൻകൂട്ടി നിശ്ചയിക്കണം ഇതിൽ വിദ്യാരംഗം സ്കൂൾതല ഭാരവാഹികളെയും ഉൾപ്പെടുത്താം ജൂലൈ ആഗസ്റ്റ് മാസത്തോടെ സൃഷ്ടികൾ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയാക്കണം പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിനുള്ള സമയക്രമം തീരുമാനിക്കണം ആവശ്യമെങ്കിൽ മറ്റു കുട്ടികളെയും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്ക് മാസിക നിർമാണത്തെക്കുറിച്ച് പരിശീലനം നൽകുക ശേഖരിച്ച രചനകൾ അധ്യാപകരുടെ സഹായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടൈപ്പ് ചെയ്ത് ഒരു ഫോൾഡറിൽ ശേഖരിക്കുക കുട്ടികൾ പരിചയപ്പെട്ട ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളായ ജിമ്പിലോ ഇങ്ക് സ്കേപ്പിലോ കവർ പേജുകളും തയ്യാറാക്കാവുന്നതാണ് ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിലും സാങ്കേതിക സഹായത്തിലും ആണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത് മാസികയുടെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കുകയും ജനുവരി മാസം പൊതുപരിപാടിയിൽ വച്ച് ഈ മാഗസിൻ പ്രകാശനം ചെയ്യുകയും വേണം ഈ മാഗസിൻ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിന് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിങ്ങിൽ പ്രാഗൽഭ്യം നേടേണ്ടത് ഉണ്ട്.
ഇന്റർനെറ്റ്
ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതവുമായി ഇടപെരിയാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു ജീവിതസൗകര്യങ്ങൾ വിനിയോഗിക്കുന്നതിന് ഇന്റർനെറ്റ് ഒഴിച്ചുകൂടാൻ ആവാത്ത കാര്യമായി മാറിയിരിക്കുന്നു സ്മാർട്ട്ഫോണുകളുടെ വരവോടുകൂടി ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽത്തുമ്പിലും പോക്കറ്റിലും ഒക്കെയായി കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതിവിശേഷവും നിലനിൽക്കുന്നു സാമ്പത്തിക ഇടപാടുകൾ കൂടുതലായും ഈ മേഖലയിലേക്ക് മാറുന്നതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു
കമ്പ്യൂട്ടർ ഇന്റർനെറ്റ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ അതീവ താൽപരരും അവ അനായാസം കൈകാര്യം ചെയ്യുന്നവരുമാണ് പല വീടുകളിലും കുട്ടികൾ തന്നെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന സ്ഥിതിയുമുണ്ട് നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള ഈ മേഖലയിൽ വിദ്യാർത്ഥികളുടെ ഓരോ കാൽവെപ്പും വളരെ ശ്രദ്ധയോടെ ആകേണ്ടതുണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് സൈബർ തട്ടിപ്പുകൾ മറികടക്കുന്നതിനുള്ള ഏകപോം വഴി ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട് ഇതിനനുതകുന്ന വിധത്തിൽ ഇന്റർനെറ്റ് സംവിധാനം സുരക്ഷിതമായും അർത്ഥപൂർണ്ണമായും ഉപയോഗപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് സൈബർ രക്ഷയുടെ ആശയങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നതിന് സജ്ജമാക്കുക എന്നതാണ് ഇതിലൂടെ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്
3.സ്ക്രാച്ച് …
ആധുനികലോകം സാങ്കേതികവിദ്യ ലൂമിയാണ് നിലനിൽക്കുന്നത് എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നുവന്നിരിക്കുന്നു .
പശുവിനെ കറക്കാൻ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം ഈ ഓട്ടോമേഷൻ ഇവയുടെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നതോ ചെറുതും വലുതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളാണ്. കമ്പ്യൂട്ടർ ഉപകരണങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് നമുക്കറിയാമല്ലോ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകൾ പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എട്ടാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലും പരിശീലനത്തിലും കുട്ടികൾ ഇതിനോടൊപ്പം സ്ക്രാച്ച് ചെയ്യുന്ന പ്രോഗ്രാമി ഭാഷ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും കുട്ടികൾ പ്രോഗ്രാമിംഗ് അഭിവൃദ്ധിയും വളർത്തുന്നതിന് സ്രാച്ചന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മോഡ്യൂളിന്റെ ലക്ഷ്യമാക്കുന്നത് സ്ക്രാച്ച് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നത്
4.മൊബൈൽ ആപ്പ്
കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. .മൊബൈൽ പ്രവർത്തിക്കുന്നതെങ്ങനെഎങ്ങനെയാണ് അത് നിർമിച്ചെടുക്കുന്നത്, തനിക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമിക്കാൻ കഴിയുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടാവാൻ ഇടയുണ്ട്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെടും. യുക്തിചിന്ത വളർത്താനുതകുന്ന തരത്തിലായിരിക്കണം ഓരോ പ്രവർത്തനവും ഈ സെഷനിൽ കൈകാര്യം ചെയ്യേണ്ടത്. സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ്ങിലൂടെ പരിചിതമായ പ്രോഗ്രാമിങ് രീതിയും മൊബൈൽ ആപ്പ് നിർമാണത്തിൽ വിദ്യാർഥികൾക്ക് ഏറെ സഹായകരമാവും.
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ് ….
പൈത്തൻ പ്രോഗ്രാമിങ്
പുതിയ കാലത്തിന്റെ മാറ്റങ്ങളെ അടുത്തറിയാനും പരിശീലിക്കാനും വിദ്യാർഥിസമൂഹത്തിന് അവസരം ഉണ്ടാവേണ്ടതുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ഗണിത, പ്രശ്നപരിഹാര ശേഷിയുംവളർത്തുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തേണ്ടത് പുതിയ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ഇതോടൊപ്പം സാങ്കേതികരംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ പ്രോഗ്രാമിങ് മേഖല വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
മേഖല പരിചയപ്പെടുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലൂടെ വിഷ്വൽ പ്രോഗ്രാമിങ് ടൂളുകളായ സ്ക്രാച്ച്, ആപ്പ്ഇൻവെന്റർ എന്നിവ ഉപയോഗിച്ച് വിവിധ പ്രോഗ്രാമുകൾ കുട്ടികൾ തയാറാക്കിയിട്ടുണ്ട്. ഡ്രാഗ് & ഡ്രോപ് രീതിയിൽ, കളികളിലൂടെ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുകയാണ് ഇതിലൂടെ അവർ ചെയ്തത്. ഇതിന്റെ തുടർപഠനമായാണ് കൂടുതൽ വിപുലമായ രീതിയിൽ, കോഡുകൾ എഴുതി പ്രോഗ്രാമിങ് തയാറാക്കുന്നത് പരിശീലിക്കുന്നത്. നിലവിൽ ഹൈസ്കൂൾ ക്ലാസുകളിൽ വിദ്യാർഥികൾ പരിചയപ്പെടുന്നതും ലളിതമായ സിൻറ്റാക്സ് ഉൾക്കൊള്ളുന്നതുമായ പൈത്തൺ ഭാഷയാണ് ഈ പ്രവർത്തനത്തിനായി ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രോണിക്സ്
വിവിധ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങളെ നൈപുണികളെ കുട്ടികളിലേക്ക് എത്തിച്ച ഓരോ കുട്ടിക്കും യോജിച്ച മേഖലകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനും പ്രസ്തുത മേഖലയോട് കൂടുതൽ അഭികാമ്യം ജനിപ്പിക്കുന്നതിന് ഉള്ള അവസരം നൽകുന്നതിനുമാണ് ലിറ്റിൽ പരിചിത പദ്ധതിയിൽ വൈവിധ്യമാർന്ന മേഖലകളിലുള്ള പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാന തത്വങ്ങൾ ഉണ്ട്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്ക് എത്തിച്ച് അവരെ ഇലക്ട്രോണിക് അഭിരുചി വളർത്തുക എന്നതാണ് പരിശീലനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഇതിനായി റെസിസ്റ്ററുകൾ ഡയോഡുകൾ ട്രാൻസിസ്റ്ററുകൾ കപ്പാസിറ്ററുകൾ ഐസിസിപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് കൊമ്പനെന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചെറു ബ്ലോക്കുകൾ അഥവാ ബ്രിക്സുകൾ ആണ് ഉപയോഗിക്കുന്നത് ഓരോ ബ്രിക്സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
6.റോബോട്ടിക്സ്
ഇന്ന് ഏറെ പ്രധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ ഉപയോഗം വ്യാവസായികരംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യ, സാധാരണക്കാരന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി റോബോട്ടുകൾ മാറുന്ന കാലം അതിവിദൂരമല്ല. അപകടകരവും മുഷിപ്പുളവാക്കുന്നതുമായ ജോലികൾ മടിയും കൂടതെ ചെയ്യുകയും നമ്മുടെ ഒരു സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സങ്കടങ്ങളിൽ നമ്മെ യന്ത്രമനുഷ്യരുടെ കാലം അതിവിദൂരമല്ല എന്ന് തന്നെയാണ് സോഫിയയെപോലുള്ള (സൗദി അറേബ്യ അടുത്തിടെ പൗരത്വം നല്കി അംഗീകരിച്ച റോബോട്ട്) റോബോട്ടുകളെ കുറിച്ചുള്ള വാർത്തകൾ നമുക്ക് പറഞ്ഞു തരുന്നത്. മനുഷ്യൻ പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ ബാഹ്യലോകത്തെ കാര്യങ്ങൾ തിരിച്ചറിയുന്നതുപോലെ റോബോട്ടുകൾ വ്യത്യസ്തതരം സെൻസറുകളുടെ സഹായ ത്തോടെ വിവരങ്ങൾ ഗ്രഹിക്കുകയും അവ നേരത്തെ തയാറാക്കി നിർദ്ദേശങ്ങൾക്കനുസരിച്ച് അപഗ്രഥിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള റാസ്ബറി പൈ എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇത്തരം പ്രവർത്തനങ്ങളുടെ ആദ്യപാഠങ്ങൾ അഭ്യസിക്കാനാണിവിടെ ഉദ്ദേശിക്കുന്നത്.
7.ഹാർഡ് വെയർ…
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും.. കൂടുതൽ ഘടനാപരവും കാര്യക്ഷമവുമാക്കുന്നതിന് അധ്യാപകരോടൊപ്പം ചേർന്ന് പ്രവർത്തിക്കുക ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രധാനപ്രവർത്തനമാണ്. ഇതിന് വിദ്യാർഥികളെ സജ്ജമാക്കുന്നതിനാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിൽ.
ക്ലാസ്സ് മുറികളിലും ലാബിലുമുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്ര നന്നായി പരിപാലിക്കുന്നുവോ അത്രയും ഉപകരണങ്ങൾക്ക് ആയുസ്സുണ്ടാവുമെന്ന് നമുക്കറിയാം .കമ്പ്യൂട്ടറിന്റെ ശരിയായ ഉപയോഗത്തിനും പരിചരണത്തിനും കമ്പ്യൂട്ടറിന്റെ ഭാഗങ്ങളും പോർട്ടുകളും പരിചയപ്പെടുന്നതും തിരിച്ചറിയുന്നതും അത്യാവശ്യമാണ്. നാം ഉപയോഗിക്കുന്ന ലാപ്ടോപുകൾ നെറ്റ്ബുക്കുകൾ തുടങ്ങിയവ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിന്റെ ഒരു ചെറിയരൂപമാണല്ലോ. എന്തൊക്കെയാണ് ഒരു കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ എന്നതിനെകുറിച്ച് അറിവ് നേടുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
ഘടന
ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക. ഓരോ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ഒരു ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും..
കൈറ്റ് മാസ്റ്റർ മിസ്ട്രസ്
സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നാണ് അറിയപ്പെടുന്നത്.നൂതന സാങ്കേതിക വിദ്യാ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്ന തരത്തിൽ സ്കൂൾതല പ്രവർത്തനങ്ങൾ കൂടുതൽ അന്വേഷണാത്മകവും സർഗാത്മകവും ആകുവാൻ ഓരോ കൈറ്റ് മാസ്റ്റർ മിസ്സിനും കഴിയണം
ചുമതലകൾ
• ലിറ്റിൽ കൈറ്റ്സ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുക
• ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുക
• യൂണിറ്റ് തല ലിറ്റിൽ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുക
• യൂണിറ്റും കയറ്റും തമ്മിലുള്ള ബന്ധത്തിന് നിദാനമാകക
സ്കൂൾതല നിർവഹണ സമിതി –
• ചെയർമാൻ – സ്കൂൾ പിടിഎ പ്രസിഡന്റ്
• കൺവീനർ – ഹെഡ്മാസ്റ്റർ
• വൈസ് ചെയർമാൻ – എം പി ടി എ പ്രസിഡന്റ് പി ടി എ വൈസ് പ്രസിഡന്റ്
• ജോയിന്റ് കൺവീനർ – യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ മാസ്റ്റർ/ മിസ്ട്രസ്
• സാങ്കേതിക ഉപദേഷ്ടാവ് – എസ്.ഐ.ടി.സി.
• കുട്ടികളുടെ പ്രതിനിധികൾ – ലിറ്റിൽ കൈറ്റ്സ് ലീഡറും ഡെപ്യൂട്ടി ലീഡറും ,സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും -ആകെ നാല് പേർ
ക്യാമ്പുകൾ
പരിശീലനത്തിന്റെ ഭാഗമായി നാലുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്..
1.യൂണിറ്റ് തല ക്യാമ്പ്
സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈസിനെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസത്തെ യൂണിറ്റ് തല ക്യാമ്പ് നടക്കുന്നു
2. ഉപജില്ലാതല ക്യാമ്പ്
യൂണിറ്റുള്ള എല്ലാ സ്കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന് ഉൾപ്പെടുത്തിക്കൊണ്ട് രണ്ടുദിവസത്തെ ഓണം അവധിക്കാലത്ത് ഉപജില്ലാതലത്തിൽ നടത്തുന്നു
3.ജില്ലാതല ക്യാമ്പ് ഉപജില്ലാതല ക്യാമ്പിൽ മികച്ച മികവുതലയിച്ച തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കയറ്റിന് ഉൾപ്പെടുത്തിക്കൊണ്ട് ജില്ലാതലത്തിൽ ക്രിസ്മസ് അവധിക്കാലത്ത് രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുന്നു
4.സംസ്ഥാനതല ക്യാമ്പ്
ജില്ലാതല ക്യാമ്പിൽ മികവുതലിച്ച തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനതലത്തിൽ രണ്ടുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു
മൂല്യനിർണയം
• സ്കൂൾതല പരിശീലനത്തിലെ പങ്കാളിത്തം ഹാജർ – പരമാവധി സ്കോർ – 120
• യൂണിറ്റ് തല ക്യാമ്പുകളിലെ പങ്കാളിത്തം – പരമാവധി സ്കോർ – 100
• അസൈമെന്റ് പൂർത്തീകരണം -വ്യക്തിഗതം – പരമാവധി സ്കോർ – 120
• അസൈമെന്റ് പൂർത്തീകരണം – ഗ്രൂപ്പ് – പരമാവധി സ്കോർ – 80
• ഉപജില്ലാ ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം – പരമാവധി സ്കോർ – 20
• ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം – പരമാവധി സ്കോർ – 20
• സംസ്ഥാന ക്യാമ്പുകളിലെ പങ്കാളിത്തം – പരമാവധി സ്കോർ – 20
ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടുത്തെ NCC യൂണിറ്റിന്. NCC Directorate Kerala, Lakshdweep, NCC Group Headquarters Thiruvananthapuram ന്റെ ചുമതലയിൽ , വർക്കല ആസ്ഥാനമായി പ്രവർത്തിക്കുന്ന NCC യുടെ 1 Kerala Battalion ന്റെ Troop No: 338 ആയാണ് ഇവിടുത്തെ NCC യൂണിറ്റ് പ്രവർത്തിക്കുന്നത്. NCC യുടെ JD / JW (ARMY) വിഭാഗമായ ഈ യൂണിറ്റിന്റെ അംഗബലം 100 ആണ്.
NCC- A CERTIFICATE EXAMINATION
NCC -യുടെ A certificate examination 19-01-2025 ഞായർ, GHSS തോന്നക്കലിൽ വച്ചു നടന്നു..
ആറ് സ്കൂളുകളിൽ നിന്നുള്ള 300 കേഡറ്റുകൾ ആണ് പരീക്ഷ എഴുതിയത്.
NCC – A CERTIFICATE, WEIGHTAGE CERTIFICATE, CENTRALLY ORGANIZED CAMP CERTIFICATE വിതരണം.
2024-25 അധ്യയന വർഷം പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന NCC കേഡറ്റുകൾക്ക് NCC യുടെ ആദ്യ ലെവൽ സർട്ടിഫിക്കറ്റ് ആയ A Certificate, Weightage Certificate, Centrally Organized Camp Certificate എന്നിവ വിതരണം ചെയ്തു.
കേഡറ്റുകളെ പ്രതിനിധീകരിച്ച് സീനിയർ കേഡറ്റുകളായ CSM സഞ്ജയ് കൃഷ്ണ എസ്, CPL അമൃത കുറുപ്പ് എസ്. CPL S J ദുഷ്യന്ത് എന്നിവർ സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് . എസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി..
പത്താം ക്ലാസ് പൂർത്തിയാക്കുന്ന 50 കേഡറ്റുകളാണ് A Certificate, Weightage certificate എന്നിവയ്ക്ക് അർഹരായത്..
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന പൊതുവെ വിഷയത്തെ അടിസ്ഥാനമാക്കി 1969-ലെ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ ആണ് നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയതോടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുകയും 1992-93 കാലഘട്ടത്തിൽ 20 എൻഎസ്എസ് യൂണിറ്റുകൾ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടക്കം കുറിക്കുകയും ചെയ്തു. രണ്ടായിരത്തി ഹയർസെക്കൻഡറി പ്രവർത്തനം സ്കൂളുകളിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ കാലഘട്ടത്തിൽ തുടക്കം കുറിക്കുകയും ചെയ്തു ഹയർസെക്കൻഡറി പ്രവർത്തനമാരംഭിച്ച ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2007ലാണ് എൻഎസ്എസ് യൂണിറ്റ് അതുതന്നെയാണ് നമ്മുടെ സ്കൂളിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഒരു പരീക്ഷയും വിശദമായി തിരഞ്ഞെടുക്കുന്നത് ഒരു പൊതു പരീക്ഷയുടെ യും തുടങ്ങുക വിശദമായി ഇൻറർവ്യൂ ഇന്ത്യയും ജനസേവന പ്രവർത്തനങ്ങളിലൂടെയും മികച്ച 50 കുട്ടികളെയാണ് എൻഎസ്എസ് പിണറായി തെരഞ്ഞെടുക്കുന്നത് ഇപ്പോൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് ഒരു വിദ്യാർഥി രണ്ടു വർഷങ്ങളായി ഏറ്റവും കുറഞ്ഞത് 240 മണിക്കൂർ സേവനപ്രവർത്തനങ്ങൾ നിർബന്ധമായും പങ്കെടുക്കണം ദിവസവും ക്യാമ്പിൽ തന്നെ താമസിച്ചു
2012-2013 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒരു അധ്യയനവർഷം 8 ൽ ചേരുന്ന കുട്ടികക്ക് മത്സരപരീക്ഷകൾ (എഴുത്ത്,കായികം)നടത്തിയാണ് ഇതിൽ തിരെഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ ആകെ 44 പേരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രണ്ടു വർഷത്തെ പരിശീലനമാണ് കേഡറ്റുകൾക്ക് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് പാസ്സിങ് ഔട്ട് പരേഡ് നടത്തുന്നു. തുടർന്ന് ഇൻഡോർ, ഔട്ട്ഡോർ പരീക്ഷകൾ നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. ചുമതല :-മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറും, സ്കൂൾ ഹെഡ്മിസ്ട്രസ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നു. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് രണ്ട് അധ്യാപകരെയും പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. ജില്ലാതലത്തിൽ DNO,ADNO എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
ലക്ഷ്യം :-സാമൂഹിക പ്രതിബദ്ധതയും ,ഉത്തരവാദിത്വബോധവും, പൗരബോധവും, ലക്ഷ്യബോധവും, നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി, വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്. രണ്ടു വർഷമാണ് പരിശീലന കാലം.കായികവും, മാനസികവുമായ പരിവർത്തനം വരുത്തുന്നതിൽ, പി. ടി., പരേഡ്, ബോധവൽക്കരണക്ലാസ്സുകൾ, അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പ്, ദിനാചരണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു.
പ്രൊജക്ടുകൾ
1. എന്റെ മരം 2. സമ്പൂർണ ആരോഗ്യം arogyam 3. മാലിന്യ സംസ്കരണം 4. ലഹരി വിരുദ്ധ പ്രവർത്തനം pravarth 5. ശുഭ യാത്ര yatr 6. വീട്ടിലെ സഹപാഠി sahapadi 7. നിയമ പഠനം
മംഗലാപുരം SHO:- ശ്രീ. സജീഷ്. എച്.എൽ el ഹെഡ്മിസ്ട്രസ് :- നസീമാബീവി, എ a CPO :- ഷഫീക്. എ. എം ACPO :- തങ്കമണി. എ DI :- ലിബിൻ. ഡി SPC രക്ഷാകർത്ത കൺവീനർ :- സുരേഷ് കുമാർ. എസ്
നിരാലംബമായ കുടുംബത്തിന് ഒരു കൈതാങ്ങ്
ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി
അകറ്റാം അകലാം -ലഹരി വിരുദ്ധ സംവാദം
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്.
കേരളപ്പിറവി
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു GHSS Thonnakkal സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ മംഗലപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളും നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സന്ദർശനം സഹായകമായി. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എസ്.ഐ സുദീർ ഖാൻ വിശദമായ രീതിയിൽ സംസാരിച്ചു.
ബോധവൽകരണ ക്ലാസ്സ് .
Emergency Road Safety and Response Team ൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ SPC cadet കൾ ക്കായി 16/11/2024 തീയതി രാവിലെ.10 മണിക്ക് Road traffic -ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. First Aid സംബന്ധിച്ച് ക്ലാസ്സ് നയിച്ചത് വർക്കല SN ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ പ്രൊഫസർ Dr.Shehnaz & IMA വർക്കല ബ്രാഞ്ച്സെ ക്രട്ടറി Dr.Saju സഹദേവൻ എന്നിവർ ആയിരുന്നു. രണ്ടാമത്തെ.സെഷൻ കൈകാര്യം ചെയ്തത് ആറ്റിങ്ങൽ RTO ശ്രീ.ലൈജു ആയിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു നിന്ന ക്ലാസ്സിൽ.SPC. Junior. Senior കാഡറ്റ് കൾ പങ്കെടുത്തു
SPC DISTRICT HSS WING QUIZ
SPC DISTRICT HSS WING QUIZമത്സരത്തിൽ നിരഞ്ജൻ(cs2), മിസബ്(cs2), അഭിരവ്(cs1) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.
SPC DISTRICT HS WING QUIZപ്രമാണം:Quiz 2025spc.jpg
SPC ജില്ലാ ക്യാമ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി
എസ്. പി. സി സർട്ടിഫിക്കറ്റ് വിതരണം
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി.സ്കൂളിലെ 2023-2025 അദ്ധ്യയന വർഷത്തിലെ എസ്. പി. സി കേഡറ്റുകൾക്ക് ഇന്ന്(09/05/2024 വെള്ളി )സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. യോഗത്തിൽ സി. പി. ഒ സ്വപ്ന . റ്റി സ്വാഗതം പറഞ്ഞു. ബഹു ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത്. എസ്, ബഹു, എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷമി കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എ. സി. പി. ഒ ശ്രീമതി സജീന ബീവി . കെ. എൻ നന്ദിയും പറഞ്ഞു,
2025-2026
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു.
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.
വിജിലൻസ് അവബോധ ക്ലാസ്
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു.
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന പൊതുവെ വിഷയത്തെ അടിസ്ഥാനമാക്കി 1969-ലെ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ ആണ് നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയതോടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുകയും 1992-93 കാലഘട്ടത്തിൽ 20 എൻഎസ്എസ് യൂണിറ്റുകൾ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടക്കം കുറിക്കുകയും ചെയ്തു. രണ്ടായിരത്തി ഹയർസെക്കൻഡറി പ്രവർത്തനം സ്കൂളുകളിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ കാലഘട്ടത്തിൽ തുടക്കം കുറിക്കുകയും ചെയ്തു ഹയർസെക്കൻഡറി പ്രവർത്തനമാരംഭിച്ച ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2007ലാണ് എൻഎസ്എസ് യൂണിറ്റ് അതുതന്നെയാണ് നമ്മുടെ സ്കൂളിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഒരു പരീക്ഷയും വിശദമായി തിരഞ്ഞെടുക്കുന്നത് ഒരു പൊതു പരീക്ഷയുടെ യും തുടങ്ങുക വിശദമായി ഇൻറർവ്യൂ ഇന്ത്യയും ജനസേവന പ്രവർത്തനങ്ങളിലൂടെയും മികച്ച 50 കുട്ടികളെയാണ് എൻഎസ്എസ് പിണറായി തെരഞ്ഞെടുക്കുന്നത് ഇപ്പോൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് ഒരു വിദ്യാർഥി രണ്ടു വർഷങ്ങളായി ഏറ്റവും കുറഞ്ഞത് 240 മണിക്കൂർ സേവനപ്രവർത്തനങ്ങൾ നിർബന്ധമായും പങ്കെടുക്കണം ദിവസവും ക്യാമ്പിൽ തന്നെ താമസിച്ചു
തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പോത്തൻ കോട് കരുണാലയത്തിന് കുട്ടികൾ ശേഖരിച്ച അവശ്യ സാധനങ്ങൾ കൈമാറുന്നു
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് Scout വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ നടത്തി
78-മത് സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ
ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു. അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ ശ്രീ മധുസൂദനൻ നായർ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം കെ, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക്ക് എ എം, യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി ജാസ്മിൻ എച്ച് എ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന എസ്, യുപി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ എസ്, എൻ എസ് എസ് കോർഡിനേറ്റർ ശ്രീ ദേവദാസ് ചെട്ടിയാർ , ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഡോ ദിവ്യ എൽ, പി ടി എ അംഗം ശ്രീ വിനയ് എം എസ് എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. എൻ സി സി ഓഫീസർ ശ്രീ ജിതേന്ദ്രനാഥ് ആർ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നന്ദി അറിയിച്ചു.
ഗാന്ധി ജയന്തി
JRC കുട്ടികൾ ഗാന്ധി ജയന്തി ദിനത്തിൽ സ്കൂൾ പരിസരം ശുചിയാക്കുകയും സ്കൂൾ ഹരിതവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ ഗാർഡൻ നിർമ്മിക്കുന്നതിനായി ഒരു കുട്ടി ഒരു ചെടി ചെടിച്ചട്ടിയോടെ സ്കൂളിന് സംഭാവന ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കിൽ സുവർണജൂബിലി സ്മാരകം ശ്രീ എം.കെ വിദ്യാധരൻ മെമ്മോറിയ്ൽ ലൈബ്രറി മന്ദിരം 2016 മുതൽ പ്രവർത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട ഡെപ്യട്ടി സ്പീക്കർ ശ്രീ വി ശശി, മന്ദിര സമർപ്പണം ശ്രീ വി രാജീവ്(എം.കെ വിദ്യാധരന്റെ മകൻ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു വൈദ്യുത ദേവസം മന്ദ്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആർ.എം.എസ് എ ഫണ്ട് പി.ടി.എ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ പുസതകങ്ങൾക്ക് പുറമെ കുട്ടികൾ രക്ഷകർത്തക്കൾ തുടങ്ങിയവർ സംഭാാവന ചെയ്ത പുുസ്തകങ്ങളും ലൈബ്രറരിയിൽ ഉണ്ട്. ഏകദേശം 12000 ൽ അധികം ഇവിടെ ഉണ്ട്. അതിൽ കഥകൾ കവിതകൾ ആത്മകഥ യാത്രാവിവരണം ബാലസഹിത്യം ശബ്ദതരവലി വിശ്വസാഹിത്യ താരവലി (1-12) കഥാാസരിത് സാഗരം സർവവിജ്ഞാനകോശം (1-10) പുരണിക് എൻസൈക്ലോപീഡിയ കുമാരനാശാാൻ വൈക്കംമുഹമ്മദ് ബഷീർ, വി.ടി ഭട്ടതിരിപ്പാട് എന്നിവരുടെ സമ്പൂർണകൃതികൾ എന്നിവയും ഉൾപെടുന്നു. കൂടതെ വിദ്യാരംഗം മാസികയും വിവിധ പത്രങ്ങളും ലൈബ്രറയിൽ വരുത്തുന്നുണ്ട്. .മാസ്റ്റർ പ്ലാൻ അനുവദിച്ചുള്ള ലൈബ്രറരി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനയി സ്റ്റോക്ക് കൂട്ടുന്നതിന് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. യു.പി ക്ലാസിലെ കുട്ടികൾ ലൈബ്രറിയിൽ വരുകയും പുസ്തകങ്ങൾ വായ്ക്കുകയും ചെയ്ത് വരുന്നു. ക്ലാസ് ലൈബ്രര?ിക്ക് ആവശ്യമായ പുസത്കങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത് ക്ലസ് മുറിയിൽ വായന്നക്ക് സൗകര്യം ഔരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറിക്ക് ക്ലാസുകളിൽ രജിസ്റ്റർ സൂക്ഷിക്കുന്നു.
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനാചരണവും ക്ളബ്ബിന്റെ ഉദ്ഘാടനവും ഒന്നിച്ച് നടത്തി.
- ഹിരോഷിമ- നാഗസാക്കി ദിനാടരണം യുപി, ഹൈസ്ക്കൂൾ തലത്തിൽ നടത്തി.
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീട് സന്ദർശനം നടത്തി.
- സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രടന സംധടിപ്പിച്ചു.
- സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി.
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം പ്രോഗ്രാം സംഘടിപ്പിച്ചു.
സയൻസ് ക്ലബ്ബിൽ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാർ , സയൻസ് കളക്ഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂൾ തല ശാസ്ത്ര മേള നടത്തി . സയൻസ് ക്യുസ് , ടാലന്റ് സെർച്ച് എക്സാം , സി . വി രാമൻ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വർക്കിഗ് മോഡൽ , സ്റ്റിൽ മോഡൽ , സയൻസ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു . സബ് ജില്ലാ മത്സരത്തിൽ സയൻസ് ഡ്രാമാ , ടാലന്റ് സെർച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . ക്ലബ്ബിലെ കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൽ ആചരിച്ചു . അതിന്റെ ഭാഗമായി കാർട്ടൂൺ രചന , പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജുലൈ 21 – ചാന്ദ്രദിനം-ചന്ദ്രനെ അറിയാൻ
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു
ഊർജ്ജ സംരക്ഷണവും ഉപയോഗവും
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക് . എ. എം ക്ലാസ്സിന് സ്വാഗതം ആശംസിച്ചു
ശാസ്ത്ര മാസിക
ശാസ്ത്ര മാസിക Catalyst ന്റെ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് സർ നിർവഹിച്ചു.
ദേശീയ ബഹിരാകാശ വാരാചരണം
ദേശീയ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ISRO വലിയമല Quality Assurance -Cryo Stage Mechanical Systems Division, Deputy Division Head മനോജ് സാർ സയൻസ് ക്ലബിലെ കുട്ടികൾക്ക് ക്ലാസ് നൽകി.
പ്രിയദർശിനി പ്ലാനറ്റോറിയം സന്ദർശനം
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സന്ദർശിച്ചു. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു സന്ദർശനം. ശാസ്ത്ര പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം കുട്ടികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു.
ചാന്ദ്രദിനം* *ചന്ദ്രനെ* *അറിയാൻ*
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
സംസ്ഥാന തല ശാസ്ത്രോത്സവ
ആലപ്പുഴയിൽ നടന്ന സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ
പ്രസംഗം മത്സരം-എ ഗ്രേഡ്.-അനാമിക സുനീഷ് ,10 D
2012-2013 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒരു അധ്യയനവർഷം 8 ൽ ചേരുന്ന കുട്ടികക്ക് മത്സരപരീക്ഷകൾ (എഴുത്ത്,കായികം)നടത്തിയാണ് ഇതിൽ തിരെഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ ആകെ 44 പേരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രണ്ടു വർഷത്തെ പരിശീലനമാണ് കേഡറ്റുകൾക്ക് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് പാസ്സിങ് ഔട്ട് പരേഡ് നടത്തുന്നു. തുടർന്ന് ഇൻഡോർ, ഔട്ട്ഡോർ പരീക്ഷകൾ നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. ചുമതല :-മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറും, സ്കൂൾ ഹെഡ്മിസ്ട്രസ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നു. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് രണ്ട് അധ്യാപകരെയും പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. ജില്ലാതലത്തിൽ DNO,ADNO എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
ലക്ഷ്യം :-സാമൂഹിക പ്രതിബദ്ധതയും ,ഉത്തരവാദിത്വബോധവും, പൗരബോധവും, ലക്ഷ്യബോധവും, നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി, വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്. രണ്ടു വർഷമാണ് പരിശീലന കാലം.കായികവും, മാനസികവുമായ പരിവർത്തനം വരുത്തുന്നതിൽ, പി. ടി., പരേഡ്, ബോധവൽക്കരണക്ലാസ്സുകൾ, അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പ്, ദിനാചരണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു. പ്രൊജക്ടുകൾ
1. എന്റെ മരം 2. സമ്പൂർണ ആരോഗ്യം arogyam 3. മാലിന്യ സംസ്കരണം 4. ലഹരി വിരുദ്ധ പ്രവർത്തനം pravarth 5. ശുഭ യാത്ര yatr 6. വീട്ടിലെ സഹപാഠി sahapadi 7. നിയമ പഠനം
മംഗലാപുരം SHO:- ശ്രീ. സജീഷ്. എച്.എൽ el ഹെഡ്മിസ്ട്രസ് :- നസീമാബീവി, എ a CPO :- ഷഫീക്. എ. എം ACPO :- തങ്കമണി. എ DI :- ലിബിൻ. ഡി SPC രക്ഷാകർത്ത കൺവീനർ :- സുരേഷ് കുമാർ. എസ്
· നിരാലംബമായ കുടുംബത്തിന് ഒരു കൈതാങ്ങ്
ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി
അകറ്റാം അകലാം -ലഹരി വിരുദ്ധ സംവാദം
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്.
കേരളപ്പിറവി
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു GHSS Thonnakkal സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ മംഗലപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളും നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സന്ദർശനം സഹായകമായി. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എസ്.ഐ സുദീർ ഖാൻ വിശദമായ രീതിയിൽ സംസാരിച്ചു.
ബോധവൽകരണ ക്ലാസ്സ് .
Emergency Road Safety and Response Team ൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ SPC cadet കൾ ക്കായി 16/11/2024 തീയതി രാവിലെ.10 മണിക്ക് Road traffic -ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. First Aid സംബന്ധിച്ച് ക്ലാസ്സ് നയിച്ചത് വർക്കല SN ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ പ്രൊഫസർ Dr.Shehnaz & IMA വർക്കല ബ്രാഞ്ച്സെ ക്രട്ടറി Dr.Saju സഹദേവൻ എന്നിവർ ആയിരുന്നു. രണ്ടാമത്തെ.സെഷൻ കൈകാര്യം ചെയ്തത് ആറ്റിങ്ങൽ RTO ശ്രീ.ലൈജു ആയിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു നിന്ന ക്ലാസ്സിൽ.SPC. Junior. Senior കാഡറ്റ് കൾ പങ്കെടുത്തു
SPC DISTRICT HSS WING QUIZ
SPC DISTRICT HSS WING QUIZമത്സരത്തിൽ നിരഞ്ജൻ(cs2), മിസബ്(cs2), അഭിരവ്(cs1) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.
SPC DISTRICT HS WING QUIZപ്രമാണം:Quiz 2025spc.jpg
SPC ജില്ലാ ക്യാമ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി
എസ്. പി. സി സർട്ടിഫിക്കറ്റ് വിതരണം
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി.സ്കൂളിലെ 2023-2025 അദ്ധ്യയന വർഷത്തിലെ എസ്. പി. സി കേഡറ്റുകൾക്ക് ഇന്ന്(09/05/2024 വെള്ളി )സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. യോഗത്തിൽ സി. പി. ഒ സ്വപ്ന . റ്റി സ്വാഗതം പറഞ്ഞു. ബഹു ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത്. എസ്, ബഹു, എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷമി കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എ. സി. പി. ഒ ശ്രീമതി സജീന ബീവി . കെ. എൻ നന്ദിയും പറഞ്ഞു,
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു.
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.
വിജിലൻസ് അവബോധ ക്ലാസ്
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു.
സ്കൂളിലെ ഗണിത ക്ലബ്ബ് കുട്ടികളിൽ ഗണിതത്തിനോട് പൊതുവേ ഉണ്ടാകാറുള്ള അകൽച്ച ഇല്ലാതാക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ആരംഭകാലം മുതൽ മുതൽ നടത്തിവരുന്നു.അടിസ്ഥാന ഗണിതം, ഗണിത ക്വിസ്, എസ് എസ് സെമിനാറുകൾ,മോഡൽ കൺസ്ട്രക്ഷൻ, അവൻ ജ്യോമെട്രിക്കൽ ചാർട്ട്,നമ്പർ ചാർട്ട്,ഗണിത ശാസ്ത്രകാരന്മാരുടെ ചിത്രങ്ങൾ,അവരുടെ സംഭാവനകൾ,ജീവചരിത്രം തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തനങ്ങൾ നടത്തിവരുന്ന ഇന്ന് കാലത്താണ് ആണ് കോവിഡ് ബാധിച്ചു സ്കൂൾ അടച്ചിട്ടത്.പക്ഷേ ആ കാലത്തും ഓൺലൈൻ ആയി നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തി മാത്സ് ക്ലബ്ബ് സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രശംസ പിടിച്ചുപറ്റുകയും ഉണ്ടായി.കോവിഡ് കാലഘട്ടത്തിനു മുൻപ് തുടർച്ചയായ അഞ്ചുവർഷവും .ഇപ്പോൾ നടക്കുന്ന ശാസ്ത്രോത്സവത്തിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു അത് തെളിയിച്ചു. ഇപ്പോൾ മാത്സ് ലാബ് സജ്ജീകരിക്കാൻ ശ്രമിച്ചുവരുന്നു.അതിന് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. പൊതുവേ പറഞ്ഞാൽ ഗണിത ക്ലബ്ബ് മറ്റേത് സ്കൂളുകളിലും ഗണിത ക്ലബ്ബുകളും മികച്ചരീതിയിൽ അതിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക്കി മാറ്റുക, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃകി സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക, സാമുഹികാവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് / ഇക്കോ ക്ലബ്ബ്
സീഡ് ബോൾ നിർമ്മാണം**
മണ്ണിൽ ബോളുണ്ടാക്കി വിത്തുകൾ പൊതിഞ്ഞ് വിതറാനായി സീഡ് ബോളുകൾ തയ്യാറാക്കി സീഡ്, ഇക്കോ ക്ലബ് അംഗങ്ങൾ
“വൃത്തി 2025 – ദി ക്ലീൻ കേരള കോൺക്ലേവ് “
“വൃത്തി 2025 – ദി ക്ലീൻ കേരള കോൺക്ലേവ് ” അന്താരാഷ്ട്ര സമ്മിറ്റിൽ ഏപ്രിൽ 10 ന് നടന്ന കുട്ടികളുടെ നേതൃത്വത്തിലുള്ള ശില്പശാലയിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത 8 പാനലിസ്റ്റുകളിലൊരാളായി തിരുവനന്തപുരത്തു നിന്നും കൃഷ്ണശ്രീ എം എം (ജി എച്ച് എസ് എസ് തോന്നയ്ക്കൽ മംഗലപുരം പഞ്ചായത്ത്).
ആര്ട്ട് ക്ലബ് പ്രവർത്തിച്ചുവരുന്നു . ഇതിന്റെ ഭാഗമായി കുട്ടികൾക്ക് അവരവരുടെ അഭിരുചിക്കനുസരിച്ചു കലാപരമായി കഴിവുങ്ങുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു
ആരവം ‘ 2024
തോന്നയ്ക്കൽ: കേരള സംസ്ഥാന കലോത്സവത്തിന്റെ സ്കൂൾ തല കലോത്സവം ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ ഓഗസ്റ്റ് 8, 9 തീയതികളിൽ” ആരവം 2024 ” എന്ന പേരിൽ നടന്നു. ഏകദേശം എൺപത്തിയഞ്ച് ഇനങ്ങളിലായി അറുന്നുറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
തോന്നയ്ക്കൽ സ്കൂളിലെ കുട്ടികലാകാരന്മാർക്ക് അവരുടെ മികവ് തെളിയിക്കാനുള്ള വേദിയായി ഈ കലാമാമാങ്കം മാറി. “ആരവം 2024” ന്റെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാലാണ്. “ആരവം 2024” ൽ മുഖ്യപ്രഭാഷണം നടത്തിയത് കുടവൂർ വാർഡ് മെമ്പർ തോന്നക്കൽ രവിയാണ്.
രംഗോലി -പോട്ടറി പെയിന്റിംഗ്
ശിൽപ്പശാല
ഈ അവധിക്കാലം വരകളിലൂടേയും വർണ്ണങ്ങളിലൂടേയും ആഘോഷിക്കാൻ GHSS തോന്നക്കൽ രംഗോലി എന്ന പേരിൽ പോട്ടറി പെയിന്റിങ്ങിന്റെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. 25.04.2025, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു പരിശീലനം. ആർട്ട് അധ്യാപകനായ മഹേഷ് കെ. കെ. ,തയ്യൽ അധ്യാപികയായ അനുശ്രീ.വി. പി എന്നിവരാണ് പരിശീലനം നൽകിയത്. എച്ച്. എം സുജിത്ത് സാർ, പി. ടി. എ. പ്രസിഡന്റ്, എച്ച്. എസ്,യു. പി അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശീലനം.
സ്കൂളിൽ സ്പോർട്സ് ക്ളബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന (4-08-2024) രണ്ടാമത് മിനി ഖോഖോ ചാമ്പ്യൻഷിപ്പിൽ GHSS തോന്നയ്ക്കൽ ചാമ്പ്യൻമാരായി
സബ്ജില്ലാ KARATE മത്സരം
ഒന്നാം സ്ഥാനം,
Saalim Ibn, Devadarsan SJ, Anzil H, Anoushka P.
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരം
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹോക്കി ടീം(സീനിയർ വിഭാഗം ആൺകുട്ടികൾ)
സബ്ജില്ലാ ചെസ്സ് മത്സരത്തിൽ വിജയി – മുഹമ്മദ് ഹാരിസ്(CS2) ,HSS
സബ്ജില്ലാ ടെന്നികോയിട്ടു മത്സരത്തിൽ രണ്ടാം സ്ഥാനം – സിദ്ധാർത്ഥ(CS2),HSS
സംസ്ഥാന മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ഹോക്കി സീനിയർ ടീം ബോയ്സ്
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരം കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ (50 m freestyle ,50 m backstroke )ഒന്നാം സ്ഥാനം നേടി-Abhiteerth A S,8 c
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ (50 m ,100m ,200m freestyle )ഒന്നാം സ്ഥാനം നേടി-വൃന്ദ R S ,10G
റവന്യൂ തല ബാഡ്മിന്റൺ സീനിയർ പെൺകുട്ടികൾ
റവന്യൂ തല വിജയികൾ -Anannya A, Vaishnavi MR
റവന്യൂ ജില്ലാ KHO-KHO സെലക്ഷൻ
റവന്യൂ ജില്ലാ സെലക്ഷൻ നേടി 16/10/24 സംസ്ഥാനതല സബ് ജൂനിയർ KHO-KHO മത്സരത്തിൽ പങ്കെടുക്കുവാൻ യേഗ്യത – Abhinav SL ,Vignesh S
സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo
സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo നവംബർ 4, 5 തീയതികളിൽ എറണാകുളത്തു വച്ച് നടക്കുകയാണ്. അതിൽ തിരുവനന്തപുരം ജില്ലയിലെ ബാഡ്മിൻ്റൺ ടീമിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ധീരജ് .കെ പി ക്ക് സെലക്ഷൻ ലഭിച്ചു.
Kho-Kho Senior girls
Kho-Kho Senior girls “State team selection” നേടി- ഇൽവി,HSS section
സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത്
അധ്യയനവർഷം 2024-25 ൽ സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത് 209 കുട്ടികൾ.
റവന്യൂ ജില്ലാ നീന്തൽ മത്സരംപ്രമാണം:43004SWIMMING.jpg
റവന്യൂ ജില്ലാ നീന്തൽ മത്സരത്തിൽ മൂന്നു വിഭാഗങ്ങളിൽ – 50M Back stroke , Free Style 200 M , Freestyle എന്നീ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി അഭിതീർത്ത് എ എസ്.
ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ
ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ ഹൈദ്രാബാദിൽ നടത്തിയ 2023-24 വർഷത്തെ നാഷനൽ പവർ ലിംഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലെ അഭിരാമി സതീശൻ
65th KERALA STATE SCHOOL GAMES 2023 -2024
ABHIN M.-KHO-KHO – First Class:9A
സംസ്ഥാന സ്കൂൾ കായിക മേള 2024-25 kho-kho
സംസ്ഥാന സ്കൂൾ കായിക മേള 2024-25 kho-kho മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലാ team അംഗം Ilvikaraj ദേശിയ തലത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടിപ്രമാണം:43004subjilla.jpg
State level position
State level position 2nd prize-National kho kho player-Visakh. A.M,Class:9E
Sabin. S – State level (2nd position ),Event ( kho kho) Under 17 boys
അവധികാല ഖോഖോ പരിശീലനം...
ഡയറി ക്ലബ് പ്രവർത്തിച്ചുവരുന്നു . ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഫീൽഡ് വിസിറ്റ് ട്രിപ്പ്പുകളും സംഘടിപ്പിക്കുന്നു കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന്റെ കീഴിലാണ് പ്രവർത്തിച്ചുവരുന്നു
ഫിലിം ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും,മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കാൻ കഴിഞ്ഞു
വായന ദിനാചരണം
ഫിലിം ക്ലബ് അംഗമായ Swathy (9 F ) വായനദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മലയാളത്തിലെ പ്രസിദ്ധമായ പുസ്തകങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തുകാരനെയും പുസ്തകത്തിൻറെ പേരും തുടർന്ന് സിനിമയുടെ പേരും നിർമ്മാതാവിനെ പറ്റിയും കാര്യങ്ങൾ പറയുകയുണ്ടായി.
ഈ വർഷത്തെ വായന വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചുവടെ കൊടുക്കുന്നു.
ജൂൺ-19 ♦ഡോക്യുമെന്ററി പ്രദർശനം
(രാവിലെ 9.30ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വായനദിനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതാണ്.)
♦വായനദിന പ്രതിജ്ഞ (വായനദിന പ്രതിജ്ഞ മുൻകൂട്ടി മലയാളം സബ്ജക്ട് ഗ്രൂപ്പുകളിൽ ഇടുന്നതാണ്. ഇത് കുട്ടികൾ എടുത്തു വായിച്ചുപഠിക്കണം. പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ അതത് ക്ലാസിലെ മലയാളം സബ്ജക്ട് ഗ്രൂപ്പിൽ ജൂൺ 19ന് കുട്ടികൾ രാവിലെ ഇടണം. കഴിവതും മനഃപ്പാഠമാക്കി ചൊല്ലണം.പ്രതിജ്ഞ ചൊല്ലുമ്പോൾഅക്ഷരവ്യക്തത, ഉച്ചാരണ സ്ഫുടത- ഈ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.) ♦സാഹിത്യക്വിസ്-ചോദ്യശേഖരം
ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന ക്വസ്റ്റ്യൻബാങ്ക് മലയാളം ഗ്രൂപ്പിൽ ജുൺ 19ന് നൽകും.. സ്കൂൾ തുറന്നുവരുമ്പോൾ ഇതിൽനിന്നും ഇരുപതുചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നതാണ്.
♦നാഷണൽഡിജിറ്റൽ ലൈബ്രറി
നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ അംഗത്വമെടുത്ത്,വീട്ടിലിരുന്നുകൊണ്ടുതന്നെ രാജ്യത്തിലെയും,
ലോകത്താകെയുമുളള വിവിധ വായനശാലകളിലെ പുസ്തകങ്ങൾ വായിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കിത്തരുന്ന വീഡിയോ ട്യൂട്ടോറിയൽ പ്രദ൦ർശിപ്പിക്കുന്നു. രക്ഷാകർത്താവിന്റെ സഹായത്തോടെ മാത്രമേ ഈ പ്രവർത്തനം നടത്താൻ പാടുളളൂ എന്ന് കുട്ടികൾ പ്രത്യേകം ഓർമ്മിക്കണം. ജൂൺ 20 ♦’വായനയുടെ വഴിയിലൂടെ..’ നിങ്ങൾ (കുട്ടികൾ) വായനയിലേയ്ക്ക് കടന്നുവരാൻ ഇടയായ സാഹചര്യം,വായനയെ സ്വാധീനിച്ച വ്യക്തികൾ, എവിടെ നിന്നൊക്കെയാണ് നിങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾ ലഭിച്ചത്?,ഇപ്പോഴും നിങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്ന സംഗതികളെന്തൊക്കെ?, വായിച്ചതിൽ നിങ്ങൾക്ക് മറക്കാനാകാത്ത ഒരു പുസ്തകം, മറക്കാനാകാത്ത ഒരു അനുഭവം, കോവിഡ് കാലത്തെ വായന- ഇവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുളള ഒരു വായനാനുഭവം പങ്കിടുന്ന വീഡിയോ മലയാളം ഗ്രൂപ്പിൽ ഇടണം.(പറയാൻപോകുന്ന കാര്യങ്ങൾ ഒന്നുകുറിച്ചുവെച്ചശേഷം പറഞ്ഞുനോക്കണം.പിന്നീടത് വീഡിയോയിൽ റെക്കോർഡ് ചെയ്താൽ മതി.നിങ്ങളുടെ സ്വാഭാവികമായ ശൈലിയിൽ പറഞ്ഞാൽ മതി.കൃത്രിമത്വം ഉളളതായി തോന്നരുത്.) ജൂൺ 21 ♦ഓർമ്മപ്പുസ്തകം(പുസ്തകം പരിചയപ്പെടുത്തൽ)
നിങ്ങൾ വായിച്ചിട്ടുളളതിൽ ഇപ്പോഴും നിങ്ങൾ ഓർക്കുന്ന ഒരു പുസ്തകം പരിചയപ്പെടുത്തുക.
∗പുസ്തകത്തിന്റെ പേര്, എഴുത്തുകാരന്റെ പേര് ,ഏത് സാഹിത്യശാഖയിൽപ്പെടുന്നു.(കഥ,കവിത,നോവൽ…), പ്രസാധകർ(ഡിസി ബുക്ക്സ്, കറൻ്റ് ബുക്ക്സ്,എൻബിഎസ്,പ്രഭാത്,ചിന്ത പബ്ളിക്കേഷൻസ്…), വില, പ്രസിദ്ധീകരിച്ച വർഷം ഇത്രയും കാര്യങ്ങൾ ആദ്യമേ പറയണം. ∗പുസ്തകത്തിന്റെ ഉളളടക്കം-ഏറ്റവും ചുരുക്കി വ്യക്തമാകുന്ന തരത്തിൽ പറയണം ∗നിങ്ങളെ ആകർഷിച്ച സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, വരികൾ തുടങ്ങിയവയെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ടാണ് അവ ഇഷ്ടമായത് എന്നുകൂടിപ്പറയാൻ ശ്രദ്ധിക്കുക. ∗ഏകദേശം മൂന്നുമിനിറ്റ് വരെ ദൈർഘ്യമുളള വീഡിയോ മലയാളം ഗ്രൂപ്പിൽ ഇടാം. ജൂൺ 22 ♦വായന/അവതരണം കഥ,കവിത, നോവൽ..തുടങ്ങിയവയിൽനിന്നുളള പ്രസക്തഭാഗങ്ങൾ അവതരിപ്പിക്കൽ. ഏകദേശം മൂന്നുമിനിറ്റ് ദൈർഘ്യമുളള വീഡിയോ ആണ് മലയാളം ഗ്രൂപ്പിൽ ഇടേണ്ടത്. (പ്രശസ്തർ അവതരിപ്പിച്ച കഥ/കവിത/നോവൽ ഭാഗം..എന്നിവയുടെ വീഡീയോലിങ്ക് നിങ്ങൾക്ക് അയച്ചുതരും. അത് കണ്ടിട്ട് അതുപോലെ ഭാവം ഉൾക്കൊണ്ട്,ശബ്ദവ്യതിയാനത്തോടെ,ഉച്ചാരണസ്ഫുടതയോടെ സ്പഷ്ടമായി വേണം അതരിപ്പിക്കാൻ. കോവിഡ്കാലമായതുകൊണ്ട് ലൈബ്രറിപുസ്തകങ്ങൾ ലഭ്യമല്ലെങ്കിൽ പഠിച്ച പാഠപുസ്തകങ്ങളിലേയോ,ഇപ്പോഴത്തെ പുസ്തകത്തിലേയോ പാഠങ്ങൾ വായനക്കായി സ്വീകരിക്കാവുന്നതാണ്. വീട്ടിൽ പുസ്തകങ്ങൾ ലഭ്യമാണെങ്കിൽ പാഠപുസ്തകങ്ങൾ ഒഴിവാക്കുക.) ജൂൺ23 ♦പോസ്റ്റർ തയ്യാറാക്കൽ ആകർഷകമായ രീതിയിൽ തയ്യാറാക്കണം.ഒരു വായനദിനസന്ദേശം കൂടി അതിൽ ഉൾപ്പെടുത്തണം. ♦വായന മുഹൂർത്തം നിങ്ങൾ ഒറ്റക്കോ, കുടുംബാംഗങ്ങളോടൊപ്പമോ ഒരു പുസ്തകം വായിക്കുന്ന(പാഠപുസ്തകം വേണ്ട)ഫോട്ടോ എടുത്തയയ്ക്കുക.ഫോട്ടോയ്ക്ക് ഒരു അടിക്കുറിപ്പ് /പേര് നൽകാവുന്നതാണ്.(ഒട്ടും കൃത്രിമത്വം ഇല്ലാത്ത സ്വാഭാവിക ഫോട്ടോ ആയിരിക്കാൻ ശ്രദ്ധിക്കുക.) ജൂൺ 24 ♦പ്രഭാഷണം ഡോക്യുമെന്ററിയിലെ ആശയങ്ങളും നിങ്ങളുെടെ അറിവുകളും കൂട്ടിച്ചേർത്ത് “ഡിജിറ്റൽയുഗത്തിലെ വായന” എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക. (പണ്ടത്തെ വായനയും, നമ്മൾ ജീവിക്കുന്ന കമ്പ്യൂട്ടർ-ഇന്റർനെറ്റ് യുഗത്തിലെ വായനയും, ഇനി വരാൻപോകുന്ന കാലത്തെ വായനയുമൊക്കെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താം.പ്രഭാഷണത്തിന്റെ ഘടനയും ശൈലിയും ഉൾപ്പെടുത്തി ഒഴുക്കോടെ ,അക്ഷരസ്ഫുടതയോടെ ,പരമാവധി മൂന്നുമിനിട്ടോളം വരുന്ന വീഡിയോകൾ മലയാളം ഗ്രൂപ്പിൽ ഇടുക) ജൺ 25 ♦വായന വാരാചരണം-ക്ലാസ് തല വീഡിയോ തയ്യാറാക്കൽ വായനവാരാചരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എല്ലാ പ്രവർത്തനങ്ങളും പരിശോധിച്ച് മികച്ചവ തെരഞ്ഞെടുത്ത് പരമാവധി 5മിനിറ്റ് ദൈർഘ്യമുളള ഒരു വീഡിയോ തയ്യാറാക്കി മലയാളം ഗ്രൂപ്പിൽ ഇടുന്നു..(ഇതിന്റെ ചുമതല ക്ലാസിൽ തന്നെയുളള ഒരു കുട്ടിയെ ഏൽപ്പിക്കാവുന്നതാണ്.ഈ വീഡിയോയിൽ ഒരു കുട്ടിയുടെ ഏറ്റവും മികച്ച ഒരിനം മാത്രം ഉൾപ്പെടുത്തുന്നതായിരിക്കും പ്രായോഗികം. പ്രതിജ്ഞ,പ്രഭാഷണം,കഥ,കവിത,തുടങ്ങിയവ ഒരു കുട്ടിയവതരിപ്പിക്കുന്നതിന്റെ പ്രസക്തഭാഗം മാത്രംഎഡിറ്റ് ചെയ്ത് പരമാവധി കുട്ടികളുടെ പ്രവർത്തനത്തെ ഉൾക്കൊളളിച്ച് വീഡിയോ തയ്യാറാക്കാൻ ശ്രമിക്കണം..ഫോട്ടോ,പോസ്റ്റർ -ഇവകളിൽ മികച്ചവ ഉൾപ്പെടുത്തിയാൽ മതിയാകം). കുട്ടികൾക്കുളള പ്രത്യേക നിർദ്ദേശം ◉എല്ലാകുട്ടികളും മേൽ പറയപ്പെട്ട ഏതെങ്കിലും ഒരു ഇനത്തിൽ നിർബന്ധമായും പങ്കെടുക്കണം. ◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം. ◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്.
2024-2025
കാർഷിക വിളകളുടെ പ്രദർശനവും വില്പനയും
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ കുട്ടി കർഷകനായ ശിവമുരളി എം ഡി (8F)യെ പൊന്നാടയണിയിച്ചു ആദരിച്ചു.കുട്ടി കർഷകന്റെ കൃഷിയിടം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും നടന്നു . തുടർന്ന് കുട്ടികൾ കൃഷിപാട്ട് ആലപിച്ചു.
കേരളപ്പിറവി ദിനാചരണം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും എസ്.എസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു. കേരളപ്പിറവി ദിന പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ ജെസ്സി ജലാൽ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു. പി.റ്റി എ പ്രസിഡന്റ് ഇ. നസീർ കേരളപ്പിറവി ദിന ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കേരളപ്പിറവി ദിന പ്രതിജ്ഞ വിദ്യാർത്ഥിനി ലക്ഷ്മി എസ്.എസ് പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. മംഗലപുരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു ബാബു, ഹെഡ് മാസ്റ്റർ സുജിത്ത് എസ് , പി.റ്റി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ ,എസ് .എം സി വൈസ് ചെയർമാൻ ബോബൻ ,എസ്.എം.സി മെമ്പർ സുജി എസ് .കെ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കൺവീനർ ആഷ കെ.ആർ നന്ദി പറഞ്ഞു
G. H. S. S. തോന്നക്കൽ സ്കൂളിലെ വായനാ ക്ലബ് പ്രവർത്തനങ്ങൾ 2024 ജൂൺ 30ന് ആരംഭിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചയും ഒരു പുതിയ വീഡിയോ വീതം അപ്ലോഡ് ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ പുസ്തക നിരൂപണങ്ങൾ, കവിതാ പാരായണങ്ങൾ, സമകാലീന സംഭവങ്ങളിലേക്കുള്ള ചർച്ചകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
8, 9 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നതോടൊപ്പം അപ്പർ പ്രൈമറി തലത്തിൽ നിന്നുകൂടി കുട്ടികൾ പങ്കെടുക്കുന്നു.
ക്ലാസിലെ വിവിധ വിദ്യാർത്ഥികൾക്കായി ഈ വീഡിയോകൾ അധ്യാപകർ അവരുടെ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു . ഇത് നമ്മുടെ കുട്ടികൾക്ക് ഏറെ ഗുണകരമാണ്. ഇതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഒരു അവസരം ലഭിക്കുന്നു.
പുസ്തക പരിചയം -വിഡിയോസ്
വിശേഷ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട റീഡിങ് ക്ലബ് ആക്ടിവിറ്റിയും ചെയ്യാറുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകത പ്രതിഫലിക്കുന്ന ഒട്ടേറെ വിഡിയോസും റീഡിങ് ക്ലബ് ആക്ടിവിറ്റിയുടെ ഭാഗമാണ്. കുട്ടികൾക്ക് ഇതൊരു അറിവിന്റെ ലോകവും അതിലുപരി പ്രചോദനവും പ്രോത്സാഹനവുമാണ്.
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച 1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വാചൻ ദിവസു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി-വായനാദിന പോസ്റ്ററുകൾ മനോഹരമായി ഹിന്ദിയിൽ തയ്യാറാക്കുക, മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെ കഥയുടെ സാരാംശം(ബ്ലർബ് )ഹിന്ദിയിൽ തയ്യാറാക്കുക,വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുദ്രാവാക്യങ്ങൾ തയ്യാറാക്കുക.മികച്ച പ്രവർത്തനങ്ങൾക്ക് അസംബ്ലിയിൽ വെച്ച് പ്രഥമാധ്യാപകൻ സമ്മാനം നൽകുകയും ചെയ്തു.ജൂലൈ 12നാണ് ഹിന്ദി ക്ലബ് എഫ് എം 2024 ആരംഭിച്ചത്. റേഡിയോ ജോക്കിയായും ഗായകരാ യും കുട്ടികൾ വളരെ ആവശ്യത്തോടെ പങ്കെടുത്തു.
വായന ദിനാചരണം
വായനദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ ശ്രീ പി എൻ പണിക്കരെ പറ്റിയും ഇന്ത്യയിലെ ആധുനിക യുഗത്തിലെ പ്രശസ്തരായ എഴുത്തുകാർ -വിനോദ് കുമാർ ശുക്ല ,മംഗളേഷ് ഡബറാൽ, അരുൺ കമൽ നാസിറ ശർമ്മ മന്നു ഭണ്ഡാരി തുടങ്ങിയവരെ ഹിന്ദിയിൽ പരിചയപ്പെടുത്തി.വായന ദിന പോസ്റ്ററും പ്രദർശിപ്പിച്ചു.യുപി വിഭാഗം കുട്ടികൾ ഹിന്ദി പുസ്തക വായന നടത്തി.പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹിന്ദി ക്ലബ് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ സാന്ദ്ര സജീവിന് വിശിഷ്ടാതിഥി ശ്രീ മനോജ് പുളിമാത്ത് സമ്മാനം നൽകി
വായന ദിന അസംബ്ലിയിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി 9D യിൽ പഠിക്കുന്ന ആദികേഷ് Declamation speech അവതരിപ്പിച്ചു.