
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം
Meet the Team
Meet our team of dedicated professionals.

Smr. Jessy Jalal
Principal

Shri. Sujith S
Headmaster

Shri. Madhusoodhanan Nair
PTA President

Jaya Kumar
SMC Chairman
| എണ്ണം | പേര് | വിഷയം |
|---|---|---|
| 1 | സരിത. ആർ. എസ് | യൂ .പി എസ്സ് .എ |
| 2 | അശ്വതി. എസ്. ആർ | യൂ .പി എസ്സ് .എ |
| 3 | ദേവി എസ് | യൂ .പി എസ്സ് .എ |
| 4 | സന്ധ്യ ചന്ദ്രമോഹൻ | യൂ .പി എസ്സ് .എ |
| 5 | ഗൗരി കൃഷ്ണ ബി | യൂ .പി എസ്സ് .എ |
| 6 | ഹിമ എച്ച് ബി | യൂ .പി എസ്സ് .എ |
| 7 | വിഷ്ണു പ്രിയ | യൂ .പി എസ്സ് .എ |
| 8 | സുപ്രിയ. എസ് | യൂ .പി എസ്സ് .എ |
| 9 | സെൽമ എസ് | യൂ .പി എസ്സ് .എ |
| 10 | രമ്യ . എൽ | യൂ .പി എസ്സ് .എ |
| 11 | അശ്വതി ബി എസ് | യൂ .പി എസ്സ് .എ |
| 12 | ഷാബി മോൻ.എസ് .എൻ | യൂ .പി എസ്സ് .എ |
| 13 | ഫൗസിയ എ | യൂ .പി എസ്സ് .എ |
| 14 | ചിഞ്ചു ബി ജി | യൂ .പി എസ്സ് .എ |
| 15 | കല കരുണാകരൻ | ജൂനിയർ ഹിന്ദി |
| 16 | മിനി വി ആർ | യൂ .പി എസ്സ് .എ |
| 17 | മഹേഷ് കുമാർ എം | യൂ .പി എസ്സ് .എ |
| 18 | അർപ്പിത ജി ആർ | യൂ .പി എസ്സ് .എ |
| 19 | അർച്ചന മോഹൻ ഡി | ജൂനിയർ സംസ്‌കൃതം |
| 20 |
| എണ്ണം | പേര് | വിഷയം |
|---|---|---|
| സുജിത്. എസ് | ഹെഡ് മാസ്റ്റർ | |
| 1 | സിന്ധു കുമാരി | മലയാളം |
| 2 | ലാലി | മലയാളം |
| 3 | ബീന എസ് | മലയാളം |
| 4 | സജീന. എസ് | ഇംഗ്ലീഷ് |
| 5 | ബിന്ദു. എൽ. എസ് | ഇംഗ്ലീഷ് |
| 6 | ജിജി. എൽ | ഇംഗ്ലീഷ് |
| 7 | സ്മിത ജെ എം | ഹിന്ദി |
| 8 | രാജ്കുമാർ | ഹിന്ദി |
| 9 | അനിൽ കുമാർ | സോഷ്യൽ സയൻസ് |
| 10 | ലേഖ. എസ് | സോഷ്യൽ സയൻസ് |
| 11 | ഷീബബീഗം എൻ | സോഷ്യൽ സയൻസ് |
| 12 | ആശ. എസ് | സോഷ്യൽ സയൻസ് |
| 13 | അനു വിഷ്ണു | ഗണിത ശാസ്ത്രം |
| 14 | ഡോ. ദിവ്യ എൽ | ഫിസിക്കൽ സയൻസ് |
| 15 | സന്ധ്യ. ജെ | ഫിസിക്കൽ സയൻസ് |
| 16 | സജിത | സോഷ്യൽ സയൻസ് |
| 17 | സുനീഷ ബേബി | നാച്ചുറൽ സയൻസ് |
| 18 | നിസാർ അഹമ്മദ് | നാച്ചുറൽ സയൻസ് |
| 19 | സൗമ്യ. എസ് | നാച്ചുറൽ സയൻസ് |
| 20 | ഉമാ മഹേശ്വരി യു | ഗണിത ശാസ്ത്രം |
| 21 | സുധ. ഡി | ഗണിത ശാസ്ത്രം |
| 22 | ജിതേന്ദ്രനാഥ്. ആർ | ഗണിത ശാസ്ത്രം |
| 23 | സജീന ബീഗം | അറബിക് |
| 24 | മഹേഷ് കെ കെ | ചിത്രരചന |
| 25 | അനുശ്രീ വി പി | വർക്ക് എക്സ്പീരിയൻസ് |
| 26 | ഷമീല ബീവി | മലയാളം |
| 27 | സൗമ്യ ചന്ദ്രൻ | മലയാളം |
| 28 | സംഗീത എസ് എസ് | മലയാളം |
| 29 | മീനു ജെ | ഇംഗ്ലീഷ് |
| 30 | ധന്യ | ഫിസിക്കൽ സയൻസ് |
| 31 | മഞ്ജു കൃഷ്ണ | ഫിസിക്കൽ സയൻസ് |
| 32 | ബിനോയ് | ഫിസിക്കൽ എഡ്യൂക്കേഷൻ |
| 33 | അനുവിഷ്ണു | ഗണിത ശാസ്ത്രം |
| 34 | ബിൻസി | ഇംഗ്ലീഷ് |
| എണ്ണം | പേര് | വിഷയം |
|---|---|---|
| ജെസ്സി ജലാൽ | പ്രിൻസിപ്പാൾ | |
| 1 | മഞ്ജുലേഖ വി | മലയാളം |
| 2 | സ്മിത .എസ് | മലയാളം |
| 3 | അനിത കുമാരി | ഇംഗ്ലീഷ് |
| 4 | പ്രീജ. ആർ. പി | ഇംഗ്ലീഷ് |
| 5 | സ്മിത. ആർ.വി | ഹിന്ദി |
| 6 | ബിനോജ്. കെ. | ഫിസിക്സ് |
| 7 | ഇന്ദുലക്ഷ്മി .കെ. | ഫിസിക്സ് |
| 8 | ഷീജ പി | രസതന്ത്രം |
| 9 | രാജി എം | സുവോളജി |
| 10 | റഹിം.കെ | ബോട്ടണി |
| 11 | ബീന ബീഗം. എച് | ഗണിതം |
| 12 | ദേവദാസ് ചെട്ടിയാർ | കോമേഴ്സ് |
| 13 | രാജു.വി | കോമേഴ്സ് |
| 14 | കവിത. ടി. വി | കോമേഴ്സ് |
| 15 | ഷാജഹാൻ. പി | ഇക്കണോമിക്സ് |
| 16 | ശില്പ ചന്ദ്രൻ | ഇക്കണോമിക്സ് |
| 17 | ബെനിത. ജെ.പി | കമ്പ്യൂട്ടർ സയൻസ് |
| 18 | റീന .എം.പി | കമ്പ്യൂട്ടർ സയൻസ് |
| 19 | രാജേഷ്. എ. ആർ | ലാബ് അസിസ്റ്റന്റ് |
| 20 | കിരൺ. ആർ. എസ് | ലാബ് അസിസ്റ്റന്റ് |
| എണ്ണം | പേര് | വിഷയം |
|---|---|---|
| 1 | പ്രീയ പി | ക്ലാർക്ക് |
| 2 | ഷിബു ബി എസ് | ഒ .എ |
| 3 | ഷാനവാസ് .എസ്സ് | എഫ്. ടി. സി. എം. |
| 4 | സാദിഖ്. എം | എഫ്. ടി. സി. എം. |
| 5 | ആൻ്റണി ജോസഫ് | ക്ലാർക്ക് |
| 6 | മണികണ്ഠൻ നായർ | എഫ്. ടി. സി. എം |
| 7 |





മൺചുമരും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്.
കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ചു. ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്.
1950-കളുടെ തുടക്കത്തിലാണ് മാതേവർകുന്നിലെ എൽ.പി.സ്കൂൾ. യു.പി സ്കൂൾ ആക്കി ഉയർത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ൽ ഈ വിദ്യാലയം തോന്നയ്ക്കൽ ഗവ യുപി.എസ് ആയി മാറി തുടർന്ന 1960ൽ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ൽ തോന്നയ്ക്കൽ ഹൈ സ്കൂൾ നിലവിൽ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാർ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കൽ സർവ്വീസ് സഹകരണ സംഘം സംഭാവനയായി നൽകിയതുമാണ് 1963 ൽ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എൽ.പി വിഭാഗം വേർപെടുത്തി തോന്നയ്ക്കൽ ഗവ. എൽ.പി.എസ് പ്രത്യേക സ്ഥാപമായി പ്രവർത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉൾപ്പെടുത്തി ഹൈസ്കൂൾ പ്രവർത്തിക്കാനും തീരുമാനമായി.
+2 സമ്പ്രദായം നിലവിൽവന്നതിനെത്തുടർന്ന്11-12 സ്റ്റാേർഡുകൾ ഉൾപ്പെടുന്ന ഹയർസെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വർഷത്തിലാണ് ഹയർസെക്കന്റി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇപ്പോൾ 5 മുതൽ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ അദ്ധ്യയനം നടത്തുന്നു.
ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യർ, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാർദ്ദനൻ, ശ്രീ പരമേശ്വരൻപിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥൻ നായർ, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുൽ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിർത്താനും വളർത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാൻ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയമാണ്.
ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തുതന്നതിനുള്ള പ്രവർത്തനങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത് ശ്രീ എം. കെ വിദ്യാധരൻ (വിദ്യാധരൻ മുതലാളി) ആയിരുന്നു.
ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികവുറ്റ സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തോന്നക്കൽ. നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റാൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ നല്ല രീതിയിലുള്ള ഇടപെടൽ സഹായിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൻ്റെ അക്കാദമിക മികവിന് പി. ടി. എ, എസ് എം സി സ്റ്റാഫ് കൗസിൽ എന്നിവയുടെ സൗഹാർദ്ദമായി കൂട്ടായ്മയും ചർച്ചയും ആസൂത്രണവും സഹായകരമായിട്ടുണ്ട്. അതുപോലെ ഭൗതികമായ വികസനത്തെ നിരന്തരം പിന്തുണച്ച് സഹായിച്ചുകൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വങ്ങളെ വിസ്മരിക്കാനുമാകില്ല. പത്തുവർഷത്തിലധികം നമ്മുടെ സ്കൂളിൻ്റെ പി. ടി. എ പ്രസിഡൻ്റും നിലവിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് മുദാക്കൽ ഡിവിഷൻ ജനപ്രതിനിധിയുമായ ശ്രീ. കെ. വേണുഗോപാലൻ നായർ സ്കൂളിൻ്റെ മികവിന് നൽകിയ അടിത്തറയും നിർമാണപ്രവർത്തനങ്ങൾക്കനുവദിച്ചു തന്ന ഫണ്ടുകളും നന്ദിയോടെ സ്മരിക്കുന്നു ഒപ്പം നമ്മുടെ സ്കൂൾ ഉൾപ്പെടുന്ന ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൻ്റെ ബഹു. എം.എൽ. എ. ശ്രീ. വി. ശശി അവർകളുടെ നിർലോഭമായ സാമ്പത്തിക പിന്തുണയും നിരന്തരമായ സൗഹാർദവും സ്കൂളിൻ്റെ ഭൗതിക നിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ വാങ്ങുന്നതിനുള്ള ഫണ്ട്, ഹാബിറ്ററ്റ് ബിൽഡിങ്ങിനുള്ള ഫണ്ട്, ഓഡിറ്റോറിയത്തിനുള്ള ഫണ്ട് എന്നിങ്ങനെ നിരവധി ഫണ്ടുകൾ ബഹു. എം. എൽ. എ. ശ്രീ. വി. ശശി അവർകൾ ഡെപ്യൂട്ടി സപീക്കർ ആയിരുന്ന അവസരത്തിലും ഇപ്പോഴും നമുക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പി. ടി. എ. പ്രസിഡൻ്റ് ശ്രീ. ആർ. രാജശേഖരൻ നായർ എം. എൽ. എ ഫണ്ട് അനുവദിക്കുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തിവരുന്നുണ്ട്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളേയും നന്ദിയോടെ സ്മരിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങളെ യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളായി വികേന്ദ്രീകരിച്ചിരിക്കുന്നുണ്ടെകിലും പ്രിൻസിപ്പാൾ, എച്ച്. എം, സ്റ്റാഫ് സെക്രട്ടറിമാർ, എസ്. ആർ. ജി കൺവീനർമാർ, സബ്ജക്ട് കൗൺസിലുകൾ, ക്ലബുകൾ എന്നിവയെല്ലാം പരസ്പരം കൈകോർത്ത് പിടിക്കുന്ന ശക്തമായ ഒരു മാനേജ്മെൻ്റ് സിസ്റ്റം പ്രത്യക്ഷവും പരോക്ഷമായും സ്കൂളിൻ്റെ അക്കാദമിക പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നുണ്ട്. പ്രവർത്തനങ്ങളും അവയുടെ വിലയിരുത്തലും ആവശ്യമായ മുന്നൊരുക്കങ്ങളും തിരുത്തലുകളും കൂട്ടിച്ചേർക്കലുമാണ് നമ്മുടെ വിജയങ്ങളും അംഗീകാരങ്ങൾക്കും ആധാരം. അതിനുള്ള പിന്തുണ പി. ടി. എ എസ് എം സി യുടെ ഭാഗത്തുനിന്ന് നിർലോഭം ലഭിക്കുന്നുമുണ്ട്.
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ശ്രീ. കെ.ഗോപിനാഥൻ നായർ | 108/02/1961 – 10/10/1962 |
| 2 | ശ്രീ. കെ.ഗുരുദാസ് | 11/01/1962 – 06/09/1963 |
| 3 | ശ്രീമതി.ലക്ഷ്മി | 06/10/1963 – 31/7/1963 |
| 4 | ശ്രീമതി. കെ.ശാരദാഭായ് | 8/10/1963 – 29/3/1968 |
| 5 | ശ്രീ.കെ.പരമേശ്വരൻ നായർ | 06/03/1968 – 7/4/1970 |
| 6 | ശ്രീ. കെ.ശിവശങ്കരൻ നായർ | 24/4/1970 – 08/05/1974 |
| 7 | ശ്രീ. പി.കൃഷ്ണൻകുട്ടി | 09/03/1974 – 31/5/1975 |
| 8 | ശ്രീമതി.വി.എൻ രാജമ്മ | 06/06/1975 – 06/08/1977 |
| 9 | ശ്രീമതി.സി.ലളിതാഭായ് | 06/09/1977 – 06/03/1978 |
| 10 | ശ്രീ. കെ.പി തമ്പാൻ | 06/06/1975 – 30/4/1979 |
| 11 | ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ | 05/01/1979 – 01/06/1981 |
| 12 | ശ്രീമതി.കെ.ശിവദാസി | 01/09/1981 – 10/06/1982 |
| 13 | ശ്രീ.പി.ഗോപിനാഥൻനായർ | 01/05/1983 – 24/8/1983 |
| 14 | ശ്രീ. കെ.വി.ദേവദാസ് | 22/6/1983 – 26/7/1983 |
| 15 | ശ്രീ. എസ്.വസന്തറാവു | 08/01/1983 – 30/4/1984 |
| 16 | ശ്രീ. ആർ.സുമന്ത്രൻനായർ | 05/08/1984 – 06/05/1984 |
| 17 | ശ്രീ. പി.ജി.ബാലകൃഷ്ണൻ | 06/06/1984 – 26/6/1984 |
| 18 | ശ്രീ. എം അബ്ദുൾസലാം | 07/02/1984 – 17/4/1991 |
| 19 | ശ്രീമതി.എം സരോജിനിഅമ്മ | 8/6/1991 – 31/3/1992 |
| 20 | ശ്രീമതി.അന്നമ്മ വർക്കി | 06/10/1992 – 11/08/1992 |
| 21 | ശ്രീമതി.ജി.സുലേഖ | 11/09/1992 – 06/07/1993 |
| 22 | ശ്രീമതി. എം ശിരോമണി | 06/08/1993 – 15/7/1993 |
| 23 | ശ്രീമതി. എസ് രാധാഭായിഅമ്മ | 16/7/1993 – 06/02/1994 |
| 24 | ശ്രീമതി. എം ലളിതാംബിക | 06/02/1994 – 23/5/1995 |
| 25 | ശ്രീമതി. കെ.ഒ ലീലാമ്മ | 24/5/1995 31/3/1996 |
| 26 | ശ്രീമതി. പി.ആർ ശാന്തിദേവി | 14/5/1996 – 05/08/1998 |
| 27 | ശ്രീമതി.താജുനിസ | 20/5/1998 – 29/4/2000 |
| 28 | ശ്രീമതി. പി.സരസ്വതി ദേവി | 05/05/2000 – 17/5/2002 |
| 29 | ശ്രീമതി.ബി.സുമംഗല | 06/07/2002 – 06/02/2000 |
| 30 | ശ്രീമതി. എസ്.ഡി.തങ്കം | 06/02/2003 – 06/03/2004 |
| 31 | ശ്രീമതി.ബി ശ്യാമളകുമാരിയമ്മ | 06/07/2004 – 06/04/2007 |
| 32 | ശ്രീമതി. ലളിത | 26/06/2006 – 31/5/2007 |
| 33 | ശ്രീമതി. സി.എസ്സ് വിജയലക്ഷ്മി | 06/02/2007 – 28/11/2008 |
| 34 | ശ്രീമതി. കുമാരിഗിരിജ എം എസ്സ് | 06/06/2008 – 18/6/2009 |
| 35 | ശ്രീമതി. ജയിനമ്മ എബ്രഹാം | 18/6/2009 – 04/07/2012 |
| 36 | ശ്രീമതി. ഉഷാദേവി.എസ്സ്.ആർ | 27/08/2012 – 31/05/2016 |
| 37 | ശ്രീമതി.റസിയബീബി. എ | 01/06/2016 – 31-12-2019 |
| 38 | ശ്രീ. അനിൽകുമാർ | 01/02/2020 – 29-05-2020 |
| 39 | ശ്രീമതി. നസീമ ബീവി എ | 01/06/2020 – 30-04-2022 |
| 40 | ശ്രീമാൻ. സുജിത്ത്. എസ് | 01/07/2022 – |
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ശ്രീമതി പി. സരസ്വതി ദേവി (എച്.എംപ്രിൻസിപ്പലിന്റെ ചാർജ് ) | 26/07/2000–31/12/2001 |
| 2 | ശ്രീ.ജി. ശശിധരൻ (എച്. എം. പ്രിൻസിപ്പാലിന്റ ചാർജ് ) | 01/01/2002–31/03/2002 |
| 3 | ശ്രീമതി പി. സരസ്വതി ദേവി (എച്. എംപ്രിൻസിപ്പാളിന്റെ ചാർജ് ) | 01/04/2002–04/06/2002 |
| 4 | ശ്രീമതി ബി. സുമംഗല (എച്. എംപ്രിൻസിപ്പാളിന്റെ ചാർജ് ) | 05/06/2002–02/06/2003 |
| 5 | ശ്രീമതി എസ്.ഡി. തങ്കം (എച്. എംപ്രിൻസിപ്പാളിന്റെ ചാർജ് ) | 02/06/2003–03/06/2004 |
| 6 | ശ്രീമതി എസ്. ശ്യാമള കുമാരി അമ്മ(എച്. എം പ്രിൻസിപ്പാളിന്റെ ചാർജ് ) | 03/06/2004–27/06/2004 |
| 7 | ശ്രീമതിശാന്തമ്മ | 28/06/2004–20/11/2004 |
| 8 | ശ്രീമതി ശോഭ. സി. എസ് (പ്രിൻസിപ്പാളിന്റെ ചാർജ് ) | 21/11/2004–20/07/2005 |
| 9 | ശ്രീമതി ബി. ജെ. ലില്ലി | 21/07/2005–30/04/2006 |
| 10 | ശ്രീമതി ശോഭ.സി. എസ്(പ്രിൻസിപ്പാളിന്റെ ചാർജ് ) | 01/05/2006–06/06/2006 |
| 11 | ശ്രീമതി ഡോ. മോഹന | 07/06/2006-25/06/2007 |
| 12 | ശ്രീമതി ജൈനമ്മ എബ്രഹാം(പ്രിൻസിപ്പാളിന്റെ ചാർജ് ) | 26/06/2007–01/08/2007 |
| 13 | ശ്രീമതിജയശ്രീ | 02/08/2007 – 30/04/2022 |
| 14 | ശ്രീമതി ജെസ്സി ജലാൽ | 02/08/2022 – |
- തോന്നയ്ക്കൽ നാരായണൻ – നിരൂപകൻ,കവി
- തോന്നയ്ക്കൽ വാസുദേവൻ – നിരൂപകൻ,കവി
- തോന്നയ്ക്കൽ പീതാംബരൻ – കഥകളി കലാകാരൻ
- മാർഗ്ഗിവിജയ കുമാർ – കഥകളി കലാകാരൻ
- പ്രിൻസ് തോന്നയ്ക്കൽ – മ്യൂറൽ ചിത്രകാരൻ
- വേണു തോന്നയ്ക്കൽ – വൈജ്ഞാനിക സാഹിത്യകാരൻ പത്രപ്രവർത്തകൻ,നിരൂപകൻ
- തോന്നയ്ക്കൽ മണികണ്ഠൻ- പ്രശസ്ത സീരിയൽ നടൻ വില്പാട്ടുകലാകാരൻ മണിയൻ സ്പീകിംഗ് ലോകമലയാളികളുടെ പ്രീയപ്പെട്ട പ്രോഗ്രാം മണിയൻ സ്പീകിംഗിന്റെ വക്താവ്
- രാജേശ്വരി തോന്നയ്ക്കൽ – എഴുത്തുകാരി ,അദ്ധ്യാപിക
- ലൗലി ജനാർദ്ദൻ – സുപ്രസിദ്ധ ചലച്ചിത്രപിന്നണി ഗായിക
- ശ്രീകുമാർ.സി – ജൈവ കാര്ഷികമേഹലയിലെ സംയോജിത കർഷകശ്രീ അവാർഡ് ജേതാവ്
- ഡോ.റംലാബീവി – മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ
- കടു വച്ചിറയിൽ യൂസഫ് സാർ – മികച്ച ജൈവ കർഷകൻ , അധ്യാപകൻ